Wednesday, January 4, 2012

പൊന്മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ ..

മം..ഉം.ലാലാ.ആഹാ..
പാപപമരിരിനി നിസരിഗമാഗരിഗാരിസ ..
പൊന്മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ ..
പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ ..
കനവിലൊഴുകാം ഭാവമായ്‌.. ആരുമറിയാതെ..
പൊന്മുരളി ഊതും കാറ്റില്‍ താളമിയലും പോലെ ...

മാരനുഴിയും പീലി വിരിയും മാരി മുകിലുരുകുമ്പോള്‍ ..
തിരകളില്‍ തിരയായ്‌ നുരയുമ്പോള്‍.. കഞ്ചുകം കുളിരെ മുറുകുമ്പോള്‍ ..
പവിഴമാ മാറില്‍ തിരയും ഞാന്‍ ആരുമറിയാതെ ..
പൊന്മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ ..
പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ ..
ലാലാലലാല ...ലാലാലലാല ...

സങ്കല്‍പ്പ മന്ദാരം തളിരിടും രാസ കുഞ്ചങ്ങളില്‍..
കുങ്കുമം കവരും സന്ധ്യകളില്‍ ..അഴകിലെ അഴകായ്‌ അലയുമ്പോള്‍ ..
കാണ്മു നാം അരികെ ശുഭകാലം ..ആരുമറിയാതെ ..
പൊന്മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ ..
പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ ..
കനവിലൊഴുകാം ഭാവമായ്‌.. ആരുമറിയാതെ..
തംതനന താനാരോ തംതന ന താനാരോ... ലാലലാ... ലാലലാ...

ഫിലിം: ആര്യന്‍
സംഗീതം: രഘു കുമാര്‍
രചന: കൈതപ്രം
ആലാപനം: ശ്രീകുമാര്‍ ,സുജാത
Click here to download 

1 comment:

  1. ഈ സോങ്ങിലെ സീന്‍സ് മുഴുവന്‍ മുംബൈ നഗരമാണ്..
    പരിചയമുള്ള സ്ഥലങ്ങള്‍! വളരെ സൈലന്റ് സോങ്ങ്..
    വെരി റൊമാന്റിക്ക് വണ്‍..!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..