സുപ്രഭാതം പ്രിയരേ..
വെളിച്ചങ്ങളുടേയും ആഘോഷങ്ങളുടേയും നടുക്കായിരുന്നു ഞാന്..
എന്‍റെ കൂട്ടുകാരോടൊത്ത് ദീപാവലി ആഘോഷിയ്ക്കുന്ന തിമിര്‍പ്പില്..
പെട്ടെന്ന് എന്‍റെ ഹൃദയം ശക്തിയായി മിടിച്ചു..
പിന്നെ, തെല്ലമ്പരപ്പോടെ ചുറ്റിനും നോക്കി,
ആരോടു പറയും ഞാന് എന്‍റെ ആത്മ ഹര്‍ഷം..
ആരെ കേള്‍പ്പിയ്ക്കും ഞാന് എന്‍റെ വിലാപ കാവ്യം..
ആകെ ഒരു പരവേശം..കണ്ണുകള് നിറയുന്നു.
നിമിഷങ്ങള്‍ക്കകം മനസ്സ് ശാന്തമായി..
മനസ്സമാധാനത്തോടെ കണ്ണുകളടച്ചു, വിലാപം കേട്ടു..
ഒന്നും സംഭവിയ്ക്കാത്ത പോലെ വീണ്ടും അവര്‍ക്കിടയിലേയ്ക്ക് ഇറങ്ങി ചെന്നു..
“നാം വികാരാധീതരാവരുതല്ലോ..”
ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്..!
“ഒരിയ്ക്കല് അപ്രത്യക്ഷമായ എന്‍റെ സ്നേഹമാണ് ‘വിലാപം’..
പ്രണയവും വിരഹവും എനിയ്ക്ക് ശീലങ്ങളല്ല..
പ്രണയം’നീ’യും വിരഹം’വിലാപവുമാണ്..”
******** *********** ******** *********
ഒരു രാത്രി മഴയില്‍ കുതിര്‍ന്നൊലിച്ചു ഞാന്‍..
വികൃതമാം കളങ്കങ്ങള്‍ കഴുകി കളയുവാന്‍
ഒരു രാത്രി മഴയില്‍ കുതിര്‍ന്നൊലിച്ചു ഞാന്‍..
വികൃതമാം കളങ്കങ്ങള്‍ കഴുകി കളയുവാന്‍
ഒരു ചീന്ത് വാഴയിലയില്‍ മറപ്പിടിച്ചു ഞാന്‍..
പാതിയഴിഞ്ഞ മുടിയുടെ പരിഭവം മാറ്റുവാന്‍
ഒരു തുള്ളി കണ്ണുനീര്‍ വെറുതെ പൊഴിച്ചു ഞാന്‍
ഒരു തുള്ളി കണ്ണുനീര്‍ വെറുതെ പൊഴിച്ചു ഞാന്‍
അലസമാം മിഴികളെ ഈറനണിയിയ്ക്കുവാന്‍
ഒരു കുഞ്ഞ് തേങ്ങലില്‍ വിതുമ്പലൊതുക്കി ഞാന്‍
ശൂന്യമാം മനസ്സിന് ആശ്വാസമാകുവാന്‍
ഒരു തുണ്ട് തുണിയില്‍ മുഖമമര്‍ത്തി ഞാന്‍
പൊടിയും വിയര്‍പ്പിനെ ഒപ്പിയെടുക്കുവാന്‍
ഒരു കൊച്ച് സ്വപ്നത്തിലാശയൊതുക്കി ഞാന്‍
ഉയരും അവശതകള്‍ കെട്ടണച്ചീടുവാന്‍
ഒരു കുളിര്‍ തെന്നലില്‍ പാറി രസിച്ചു ഞാന്‍
മരവിച്ച ഹൃദയ സ്പന്ദനം തുള്ളി തുടിയ്ക്കുവാന്‍
ഒരു പ്രണയ ഗാനം ഈണത്തില്‍ മൂളി ഞാന്‍
മൌനത്തിന്‍ അടിത്തട്ടില്‍ നിന്നുണര്‍ന്നീടുവാന്‍.
ഒരു നുറുങ്ങ് വെട്ടത്തില്‍ കൂനികൂടിയിരുന്നു ഞാന്‍
ഒരു നുറുങ്ങ് വെട്ടത്തില്‍ കൂനികൂടിയിരുന്നു ഞാന്‍
നില്‍ക്കുമാ നിശ്വാസം വീണ്ടെടുത്തീടുവാന്‍
ഒരു മച്ചിനുള്ളില്‍ പതുങ്ങിയിരുന്നു ഞാന്‍
ഗതകാല സ്മരണകള്‍ അയവിറക്കുവാന്‍
ഒരു കീറ കമ്പിളിയില്‍ ഒളിച്ചിരുന്നു ഞാന്‍
അന്യമാം നിഴലിനെ മാറോടണയ്ക്കുവാന്‍
ഒരു പിടി വയ്ക്കോലില്‍ മെത്തയൊരുക്കി ഞാന്‍
ചുടു നെടുവീര്‍പ്പുകള്‍ വിസ്മരിച്ചുറങ്ങുവാന്‍
ഒരു കോടി മാപ്പ് നല്‍കി സ്വയം പരീക്ഷിച്ചു ഞാന്‍
ഉലയും മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുവാന്‍
ഒരു നുള്ള് സിന്ദൂരം ചാര്‍ത്താന്‍ കൊതിച്ചു ഞാന്‍
ഒരു നുള്ള് സിന്ദൂരം ചാര്‍ത്താന്‍ കൊതിച്ചു ഞാന്‍
മാറാപ്പു കഥകള്‍ക്ക് അന്ത്യമിട്ടീടുവാന്‍..!
ഒരു നുള്ള് സിന്ദൂരം ചാര്‍ത്താന്‍ കൊതിച്ചു ഞാന്‍
മാറാപ്പു കഥകള്‍ക്ക് അന്ത്യമിടാന്‍..!
കവിത: വിലാപം
രചന: വര്‍ഷിണി
പാടിയത്: ജി.നിശീകാന്ത്

“വേദനകള്‍ വരികളാക്കുന്നത് ഒരു ഹരമാണ്‍..
ReplyDeleteആ ലഹരിയില്‍ മറന്നലിയുന്നത് ഒരു സുഖവും..!
നാളുകള്‍ക്ക് ശേഷം ആ വേദനകളെ പൊടി തട്ടി എടുക്കുമ്പോള്‍ അറിയുന്നു,
എത്ര ബലഹീനമായ വികാരമായിരുന്നു അന്നെന്നെ ബന്ധിപ്പിച്ചിരുന്നതെന്ന്..!“
വര്‍ഷിണിയുടെ വാക്കുകള്‍ കടമെടുക്കുന്നു.. വേദനകള്‍ വരികളിലേയ്ക്ക് പകര്‍ത്തി പെയ്തൊഴിയൂ...!!
ആശംസകള്‍ ..!!!
ReplyDeleteഇനിയും വര്‍ഷിണി യുടെ ഒരുപാട് കവിതകള്‍ ഇത് പോലെ കേള്‍ക്കാന്‍ കഴിയട്ടെ ...!!!
ഇനിയും വര്‍ഷിണി യുടെ ഒരുപാട് കവിതകള്‍ ഇത് പോലെ കേള്‍ക്കാന്‍ കഴിയട്ടെ ...!!!
ReplyDeleteorupadu ishtayi
ReplyDeleteസുന്ദരമായ കവിത...എന്താണെപ്പോഴും വിഷാദം വിടാതെ കൊണ്ടുനടക്കുന്നത്..
ReplyDeleteപ്രിയ സഖി എന്താണ് എഴുതണ്ടതെന്നു പോലും അറിയില്ല ...കൂടെ ഞാനും ചെറുതായി പാടി നോക്കി അതില്‍ രണ്ടു വരി വിട്ടുപോയിട്ടുണ്ട്
ReplyDelete'ഒരു കീറ കമ്പിളിയില്‍ ഒളിച്ചിരുന്നു ഞാന്‍
അന്യമാം നിഴലിനെ മാറോടണയ്ക്കുവാന്‍'...അതും കൂടി ചേര്‍ക്കണംട്ടോ... പ്രണയം’നീ’യും വിരഹം’വിലാപവുമാണ് എന്നെനിക്കും തോന്നണു ......
വേദന.... വേദന....
ReplyDeleteസുന്ദരമായ വരികള്‍ .. ആലാപനവും മനോഹരം.. അഭിനന്ദനങ്ങള്‍ വര്‍ഷിണി..
ReplyDeleteവിനു ചേച്ചി..
ReplyDeleteആകെ ദുഃഖമയമാണല്ലോ.. എന്നോട് എപ്പോഴും സന്തോഷമായിരിക്കാന്‍ പറയുന്ന ചേച്ചിയാണോ ഇതെഴുതിയത്..
കവിത എന്ന നിലയില്‍ നല്ലതായിട്ടുണ്ട്.. പാടി കേള്‍ക്കുന്നതും എനിക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയാണ്.. കവിതാലോകത്തേക്ക് ഞാന്‍ ആകൃഷ്ടനാവുന്നത് തന്നെ കേട്ടിഷ്ടപ്പെട്ട കവിതകളുടെ സ്രഷ്ടാക്കളെ തിരഞ്ഞായിരുന്നു.. നല്ലത് നല്ലത്..
ഇനി ഞാനും പറയട്ടെ.. സന്തോഷമായിരിക്കൂ വിനുചേച്ചി എപ്പോഴും.. :)
Kochumol is right; the line two were missed which you've mentioned. it's not deliberately. Actually, its a trial version Nishikanth shared with me. Varshini will update this blog once receive the original version of vilapam.
ReplyDeleteSorry for the English. My Malayalam tool has been crashed..!
സുന്ദരമായ കവിതയും ആലാപനവും....
ReplyDeleteആശംസകള്‍...
കവിത ഇഷ്ട്ടപ്പെട്ടു .........പക്ഷെ എന്തിനീ വിഷാദം എപ്പോഴും ?!
ReplyDeleteനന്ദി പ്രിയരേ...എന്‍റെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നതില്‍ അളവില്ലാത്ത സ്നേഹം തരുന്നൂ..!
ReplyDeleteശ്രീക്കുട്ടന്‍,Sandeep.A.K ;അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ...ഏതോ ഒരു നൊമ്പര നിമിഷത്തില്‍ എഴുതി പോയതാണ്‍..
കൊച്ചൂ.....കൊച്ചു മുതലാളി മറുപടി പറഞ്ഞ കാരണം ഞാന്‍ ആവര്‍ത്തിയ്ക്കുന്നില്ലാ ട്ടൊ..സന്തോഷം സഖീ..!
എന്താ പറയാ ... അസ്സല്‍ വരികള്‍ ... അസ്സല്‍ ആലാപനം
ReplyDeleteകൊച്ചുമോള്‍ പറഞ്ഞ പോലെ
ഒരു കീറ കമ്പിളിയില്‍ ഒളിച്ചിരുന്നു ഞാന്‍
അന്യമാം നിഴലിനെ മാറോടണയ്ക്കുവാന്‍'.
ഈ വരികള്‍ വിട്ടു പോയി... കവിത വായിച്ചു കൊണ്ടാണ് ഓഡിയോ കേള്‍ക്കുന്നത് . ആയതു കൊണ്ട് എളുപ്പം അറിയാന്‍ കഴിയും .
ആശംസകള്‍ പ്രിയ എഴുത്തുകാരി
പ്രിയ വര്‍ഷിണി ,നന്നായി .നല്ല വരികള്‍ .വേദനിക്കുന്ന മനസ്സിന്റെ ഹൃദ്സ്പന്ദങ്ങളാണ് നല്ല രചനകള്‍ ....അഭിനന്ദനങ്ങള്‍ !
ReplyDeleteപ്രണയത്തിന്റെ ഈണം മരവിച്ച ഹൃദയത്തിനെ പോലും തുള്ളിച്ചാടിപ്പിക്കും..
ReplyDelete((((((എന്തിനീ വിഷാദ ഭാവം എപ്പോളും..))))
ആലാപനവും നന്നായിട്ടുണ്ട് ..
മനോഹരം.. ആശംസകൾ..!!
...നന്നായിരിക്കുന്നു.....കൂടുതല്‍ എഴുതുവാന്‍ കഴിയട്ടെ.....
ReplyDeleteവരികളും ആലാപനവും നന്നായിട്ടുണ്ട്..
ReplyDeleteആശംസകള്‍...
നന്നായിട്ടുണ്ട്...വളരെ മനോഹരം
ReplyDeleteന്റ്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന ന്റ്റെ കൂട്ടുകാര്‍ക്ക് സ്നേഹം അറിയിയ്ക്കുന്നൂ...വളരെ സന്തോഷം ട്ടൊ...!
ReplyDelete'വിലാപ'ത്തിലെ ഞാനെന്ന 'വര്‍ഷിണി'യെ ഞാനേറെയിഷ്ടപെടുന്നു.വിലാപത്തിനുമീതെ സന്തോഷത്തിന്റെ കുളിര്‍മഴ പെയ്തിറങ്ങട്ടെ....! ഭാവുകങ്ങള്‍ നേരുന്നു......! വര്‍ഷിണിയുടെ സൃഷ്ടികളെല്ലാം വായിക്കണമെന്നുണ്ട്.പക്ഷെ നഷ്ടപെടലുകളുടെ ഈറ്റില്ലമായ, പ്രവാസജീവിതത്തില്‍ സമയമെന്റെ ശത്രുവാണ്.
ReplyDelete