Saturday, January 22, 2011

യമുന വെറുതേ രാപ്പാടുന്നു..




യമുന വെറുതേ രാപ്പാടുന്നു

യാദവം ഹരിമാധവം ഹൃദയഗാനം..

യമുന വെറുതേ രാപ്പാടുന്നു

യാദവം ഹരിമാധവം ഹൃദയഗാനം..

നന്ദനം നറുചന്ദനം ശൗരേ കൃഷ്‌ണാ..

വിരഹവധുവാമൊരുവള്‍ പാടീ

വിധുരമാമൊരു ഗീതം

വിരഹവധുവാമൊരുവള്‍ പാടീ

വിധുരമാമൊരു ഗീതം

ഒരു മൗനസംഗീതം..

യമുന വെറുതെ രാപ്പാടുന്നു

യാദവം ഹരിമാധവം ഹൃദയഗാനം..

നന്ദലാലാ...

മനസ്സിലുരുകും വെണ്ണതന്നു

മയില്‍ക്കിടാവിന്‍ പീലിതന്നു നന്ദലാലാ

ഇനിയെന്തു നല്‍കാന്‍ എന്തു ചൊല്ലാന്‍

ഒന്നുകാണാന്‍ അരികെവരുമോ നന്ദലാലാ

യമുന വെറുതെ രാപ്പാടുന്നു

യാദവം ഹരിമാധവം ഹൃദയഗാനം..

(യമുന വെറുതേ)


നന്ദലാലാ..

ഉദയരഥമോ വന്നു ചേര്‍ന്നു

ഊരിലാകേ വെയില്‍പരന്നു നീ വന്നീലാ

ഒരു നോവുപാട്ടിന്‍ ശ്രുതിയുമായി

യമുന മാത്രം വീണ്ടുമൊഴുകും നന്ദലാലാ..

(യമുന വെറുതേ)


ചിത്രം : ഒരേ കടല്‍

രചന : ഗിരീഷ് പുത്തഞ്ചേരി

സംഗീതം : ഔസേപ്പച്ചന്‍

പാടിയത് : ശ്വേതമോഹന്‍

3 comments:

  1. ഈ പാട്ട് കേട്ടപ്പോള്‍ എനിയ്ക്കെന്റെ പണ്ടത്തെ ആ പ്രഭാതങ്ങള്‍ ഓര്‍മ്മവരുന്നു.. ഒരിയ്ക്കല്‍ ഞാനെന്റെ കൂട്ടുകാരിയുമായി യമുന വെറുതെ രാപ്പാടുന്നു എന്ന പാട്ടിനെ കുറിച്ച് സംസാരിച്ചിരുന്നു.. ആകെക്കൂടി കിട്ടുന്ന കുറച്ച് സമയത്തില്‍ ഒത്തിരികാര്യങ്ങള്‍ സംസാരിച്ചിരുന്നു.. ഒരു ബഹളമാണ് ആ പതിനഞ്ചുമിനിറ്റ്.. :-) ഐ വാസ് റിയലി എഞ്ചോയ്ഡ് ഇറ്റ്..!!!

    ഒരേകടല്‍ ഒത്തിരിചിന്തിപ്പിച്ച ഫിലിം ആണ്.. ജീവിതം, സ്നേഹം ഇതൊക്കെ വളരെയധികം നിരാശനിറങ്ങതും, സ്വാര്‍ത്ഥവുമാണ്.. ഈ പാട്ടിനാണെന്ന് തോന്നുന്നു ശ്വേതയ്ക്ക് നല്ല ഗായികയ്ക്കുള്ള അവാര്‍ഡ് കിട്ടിയത്... ഒരിയ്ക്കല്‍ കൂടി ഇപ്പോള്‍ ഇവിടെ വെച്ച് കേട്ടൂ..

    പിന്നെ ഒരു പ്രത്യ്യേകത; ശ്യാമപ്രസാദിന്റെ എല്ലാ ഫിലിമുകളിലുമുണ്ടാകും ഇതുപോലത്തെ ഒരു ഗാനം.. അകലെ എന്ന ഫിലിമിലെ... അകലെ.. അകലെ.. ദാറ്റ് ഓള്‍സോ ഗുഡ്.

    ReplyDelete
  2. മുറിഞ്ഞൊരു ഈറത്തണ്ടിന്റെ വേദന ഉള്‍ക്കൊള്ളുന്ന ഗാനം.. മനോഹരം..

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..