Tuesday, March 29, 2011

വരുവാനില്ലാരുമി..


വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്‍
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെന്‍വഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്‍
വെറുതേ മോഹിക്കാറുണ്ടല്ലോ
വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്‍
വെറുതേ മോഹിക്കുമല്ലോ
നിനയാത്തനേരത്തെന്‍ പടിവാതിലില്‍ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെന്‍ മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ
ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ലോ
കൊതിയോടെയോടിച്ചെന്നകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്‍റെ
വഴിയേ തിരിച്ചുപോകുന്നു
എന്‍റെ വഴിയേ തിരിച്ചുപോകുന്നു
എന്‍റെ വഴിയേ തിരിച്ചുപോകുന്നു..

ചിത്രം: മണിച്ചിത്രത്താഴ്
പാടിയത്:ചിത്ര കെ എസ്
രചന:മധു മുട്ടം
സംഗീതം:എം ജി രാധാകൃഷ്ണന്‍

7 comments:

  1. എന്റെ എന്നത്തെയും പ്രിയ ഗാനങ്ങളില്‍ ഒന്ന് ...!!

    ReplyDelete
  2. നൂറാവര്‍ത്തി കേട്ടാലും മതിവരാത്ത ഗാനം

    ReplyDelete
  3. എന്‍റേം...എന്‍റേം...എന്‍റേം...പ്രിയ ഗാനം..
    സത്യം പറഞ്ഞാല്‍ ആ ഗാനത്തിനൊത്ത് ആ ഗാന രംഗം അങ്ങനേ മനസ്സില്‍ തെളിയും..ഗാനത്തിന്‍റേയും, ചിത്രത്തിന്‍റേയും അണിയറ ശിൽപ്പികളുടെ ഒരു മികവേ...!

    ReplyDelete
  4. ഓർമ്മയിൽ തങ്ങി നില്ക്കുന്ന ഗാനം..

    ReplyDelete
  5. വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
    ക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്‍
    വെറുതേ മോഹിക്കുമല്ലോ
    എന്നും വെറുതേ മോഹിക്കുമല്ലോ

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..