Friday, September 9, 2011

ഏതോ കിളിനാദമെന്‍ കരളില്‍..


ഏതോ കിളി നാദം എന്‍ കരളില്‍..
മധുമാരി പെയ്തു..
ആരാഗ മാധുരി ഞാന്‍ നുകര്ന്നൂ
അതിലൂറും മന്ത്രമാം ശ്രുതിയില്‍
അറിയാതെ പാടീ പാടീ പാടീ...

ഇടവപ്പാതിയില്‍ കുളി കഴിഞ്ഞു കടമ്പിന്‍
പൂ ചൂടും ഗ്രാമ ഭൂവില്‍...
പച്ചോല കുടക്കുള്ളില്‍ നിന്നൊളിഞ്ഞുനോക്കും
കൈതപ്പൂപ്പോലെ
ആരെയോ തിരയുന്ന സഖിയും
പാതയില്‍ ഇടയുന്ന മിഴിയും
ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം

കനവിന്‍ പാതയില്‍ എത്ര ദിനങ്ങള്‍
നോക്കിയിരുന്നു എന്റെ പൂമുഖത്തില്‍...
ചേക്കേറാന്‍ എത്തിടുന്നൊരു ചൈത്ര മാസ പൈന്കിളിയെപ്പോലെ
വന്നവള്‍ മനസ്സില്‍ പകര്ന്നു
പ്രണയമാം തേനോലും മൊഴിയും
ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം..

Film:/Album: മഹസ്സര്‍
Musician: രവീന്ദ്രൻ
Lyricist(s): ഹരി കുടപ്പനക്കുന്ന്
Singer(s): കെ ജെ യേശുദാസ്
Raga(s): ശുദ്ധധന്യാസി

7 comments:

  1. എന്റെ ഇഷ്ടപ്പെട്ട ഗാനങ്ങിളിലൊന്ന്; എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം..ഇവിടെ ഈ സോങ്ങ് ഇങ്ങനെ കാണുമ്പോള്‍ സന്തോഷം തോന്നുന്നു വര്‍ഷിണി..

    ReplyDelete
  2. നല്ല സുന്ദരമായ ഗാനം...

    ReplyDelete
  3. ആദ്യായിട്ട് കേള്‍ക്കാ ...
    നല്ല വരികള്‍.... ഇഷ്ട്ടായി...
    നന്ദി...

    ReplyDelete
  4. നല്ല പാട്ടാണ്. കേള്‍ക്കുമ്പോള്‍ എന്‍റെ മാമന്‍റെ കല്യാണം ഓര്‍മ്മ വരും. കല്യാണ വീഡിയോ ആല്‍ബത്തില്‍ ഉള്ള പാട്ടാണേയ്!

    ReplyDelete
  5. ന്റ്റെ പ്രിയരുടെ സന്തോഷത്തില്‍ ഞാനും ഒത്തു ചേരുന്നൂ..സന്തോഷം ട്ടൊ.

    ReplyDelete
  6. വർഷിണി നല്ലൊരു കലാകാരിയാണ്... പോസ്റ്റിനൊപ്പമിടുന്ന ചിത്രങ്ങൾ അത് വിളിച്ചറിയിക്കുന്നുണ്ട്....

    ReplyDelete
  7. അതേയോ...സന്തോഷം ട്ടൊ..
    ഈ ചിത്രം ന്റ്റെ കൂട്ടുകാരന്‍റെ വകയാണ്‍..

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..