മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ…
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ…
മുഖമൊട്ടുതളര്‍ന്നാലെന്റോമനേ
നിന്റെ മനം മാത്രം മാഴ്കരുതെന്റോമനേ….
കങ്കണമുടഞ്ഞാലെന്റോമനേ…
നിന്റെ കൊഞ്ചലിന് വളകിലുക്കം പോരുമേ…
കുണുങ്ങുന്നകൊലുസെന്തിന്നോമനേ…
നിന്റെ പരിഭവപ്പിണക്കങ്ങള്‍ പോരുമേ….
കനകത്തിന് ഭാരമെന്തിന്നോമനേ…
എന്‍ പ്രണയം നിന്നാഭരണമല്ലയോ…
നിലയ്കാത്തധനമെന്തിന്നോമനേ..
നിന് മടിയിലെന്‍ കണ്മണികളില്ലയോ…
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ…
മുഖമൊട്ടുതളര്‍ന്നാലെന്റോമനേ
നിന്റെ മനം മാത്രം മാഴ്കരുതെന്റോമനേ….
കങ്കണമുടഞ്ഞാലെന്റോമനേ…
നിന്റെ കൊഞ്ചലിന് വളകിലുക്കം പോരുമേ…
കുണുങ്ങുന്നകൊലുസെന്തിന്നോമനേ…
നിന്റെ പരിഭവപ്പിണക്കങ്ങള്‍ പോരുമേ….
കനകത്തിന് ഭാരമെന്തിന്നോമനേ…
എന്‍ പ്രണയം നിന്നാഭരണമല്ലയോ…
നിലയ്കാത്തധനമെന്തിന്നോമനേ..
നിന് മടിയിലെന്‍ കണ്മണികളില്ലയോ…
വര്‍ഷിണി ....!!! ( മനസ്സില്‍ ഒരു ഉല്പ്രേക്ഷ.......)
ReplyDeleteഅത് താനല്ലയോ ഇതു എന്നു വര്‍ണ്യത്തിലാശങ്ക .......
:D
ജിത്തൂ, ഉപമയുടേം ഉത്പ്രേക്ഷയുടേം ഒന്നും ആശങ്ക വേണ്ടാ..അത് താന്‍ ഇത്.. :)
ReplyDeleteഈ പാട്ട് വെച്ച് ഞാനൊരു ബ്ലോഗ് പോസ്റ്റ് ചെയ്തിരുന്നു.
ReplyDeleteഒക്കെ ഒരു കാലം :))
കാലങ്ങള്‍ കൊഴിഞ്ഞു പോയിരിയ്ക്കാം...ഓര്‍മ്മകള്‍ മരിയ്ക്കുന്നില്ലല്ലോ രവി..
ReplyDeleteഎന്റോമനയോ എന്തോമനേയോ....! എന്തായാലും മറക്കാന്‍ കഴിയില്ല ഈ ഗാനം..!
ReplyDelete