Sunday, January 30, 2011

മൗനങ്ങളേ ചാഞ്ചാടുവാന്‍ ..

മൗനങ്ങളേ ചാഞ്ചാടുവാന്‍ മോഹങ്ങളാം തൂമഞ്ചല്‍ തരൂ
ദൂരങ്ങളേ തീരങ്ങളില്‍ ഓര്‍മ്മകളായാലോലം വരൂ

മിണ്ടാതെ മിണ്ടും നിമിഷങ്ങളേ മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ
ഓരോ ചിറകിന്മേലും ഒരു പൂക്കാലം വിരിയുമ്പൊളും
ഓരോ ചലനം പോലും മധുരാവേശം പകരുമ്പൊഴും
കണ്ണാടിക്കുമ്പിള്‍ കണ്‍ചിമ്മി വാ കല്യാണപ്പൂപ്പന്തല്‍ മേളങ്ങളേ

മൂടാതെ മൂടും തനുവാകെയും നോവാതെ നോവുന്ന മുറിവേകിയും
താരും തളിരും ചൂടി പുളകം തേടി മലരുമ്പോഴും
കാലം കനിയും നേരം കനിയും നേടി തുടരുമ്പോഴും
കാറ്റിന്റെ കയ്യില്‍ ഊഞ്ഞാലിടൂ കല്യാണ മുല്ലച്ചിരിപ്പൂക്കളേ ..





ഫിലിം: എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
പാടിയവര്‍: യേശുദാസ്
സംഗീതം:ജെറി അമല്‍ദേവ്
രചന: ബിച്ചു തിരുമല

4 comments:

  1. നല്ല പാട്ടാ.
    ഇപ്പോ, കേട്ടിട്ട് കുറേകാലമായി!

    ReplyDelete
  2. ഇഷ്ടഗാനങ്ങളിലൊന്നുകൂടി!

    ReplyDelete
  3. ഞാന്‍ കെല്‍ക്കന്‍ കൊതിക്കുന്ന ഗാനങളില്‍ ഒന്ന്...

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..