Wednesday, July 6, 2011

മഴ ഞാൻ അറിഞ്ഞിരുന്നില്ല...


മഴ ഞാൻ അറിഞ്ഞിരുന്നില്ല

നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ

വെയിൽ ഞാൻ അറിഞ്ഞിരുന്നില്ല

എന്റെയുള്ളിൽ നിൻ ചിരി നേർത്ത്‌ പടരും വരെ

(മഴ ഞാൻ അറിഞ്ഞിരുന്നില്ല..)





വേനൽ നിലാവിന്റെ മൗനം

നീരൊഴുക്കിൻ തീരാത്ത ഗാനം

ദൂരങ്ങളിൽ നിന്നുമേതോ

പാട്ടു മൂളും കുയിലിൻ സ്വകാര്യം

അറിയാതെ നിമിഷങ്ങളൂർന്നു

പാതിരാവിന്റെ യാമങ്ങൾ മാഞ്ഞു

എന്റെയുള്ളിൽ നിൻ നിശ്വാസം ഉതിരും വരെ

(മഴ ഞാൻ അറിഞ്ഞിരുന്നില്ല..)



ഗ്രീഷ്മാതപത്തിന്റെ ദാഹം

പാറിയെത്തും ശിശിരാഭിലാഷം

പൂക്കും വസന്ത ഹർഷം

വർഷസന്ധ്യ മൂകാർഷുവാരോ

അറിയാതെ ദിനരാത്രമേതൊ

പാഴിലച്ചാർത്തു പോൽ വീണൊഴിഞ്ഞു

എന്റെയുള്ളിൽ നിൻ കാൽ ചിലമ്പുണരും വരെ

(മഴ ഞാൻ അറിഞ്ഞിരുന്നില്ല..)


ചിത്രം/ആൽബം: ഡോക്ടർ പേഷ്യന്റ്
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: ബെന്നറ്റ് - വീത്‌രാഗ്
ആലാപനം: ഹരിഹരൻ

9 comments:

  1. എന്റേയും ഇഷ്ടഗാനങ്ങളിലൊന്ന്..

    “മഴ ഞാൻ അറിഞ്ഞിരുന്നില്ല
    നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ
    വെയിൽ ഞാൻ അറിഞ്ഞിരുന്നില്ല
    എന്റെയുള്ളിൽ നിൻ ചിരി നേർത്ത്‌ പടരും വരെ“

    സ്നേഹത്തോടെ..
    അനില്‍

    ReplyDelete
  2. എനിക്കുമേറെ ഇഷ്ടം ഈ ഗാനം ..!!
    ഏതെങ്കിലും നല്ല സിനിമയില്‍ ആയിരുന്നേല്‍ കുറേ കൂടി ശ്രദ്ധിക്കപ്പെട്ടേനെ ..
    നന്ദി വര്‍ഷിണീ...

    ReplyDelete
  3. ഒരുപാടിഷ്ടമുള്ള വരികളും ഈണവും.. നന്ദി വര്‍ഷൂ..

    ReplyDelete
  4. നല്ല വരികള്‍ .... ഇഷ്ട്ടായിരുന്നു

    ReplyDelete
  5. അതിമനോഹരമായ ഗാനങ്ങളിലൊന്ന്.എന്തുചെയ്യാം ഒരു ഒരു പന്ന ചിത്രത്തിലായതുമൂലം ശ്രദ്ധിക്കപ്പെട്ടില്ല...

    ReplyDelete
  6. പാട്ടു കൊള്ളാം

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..