
താമരത്തൊട്ടിലിലാടാട്
അമ്മതന്നുള്ളിലെ താളിലക്കുമ്പിളില്‍
ആടാടെന്നോമലാടാറ്റ്
കാച്ചെണ്ണതേച്ച് മുടിയുലുമ്പി
വാകപ്പൂമ്പൊടിയില്‍ മെഴുക്കിളക്കി
നാക്കില നീട്ടി വിളമ്പി
നാലും കൂട്ടി മുറുക്കി
നാമക്കിളിപ്പാട്ടിലമ്മയുറങ്ങുമ്
നന്മതന്‍ നാരായം തൊട്ടുറങ്ങ്
ഉണ്ണി നീയുറങ്ങു
ഓരോവാക്കും മിനുമിനുക്കി
ഓരോ ചോടും നോക്കിനോക്കി
അന്തിവിളക്കു കൊളുത്തി
നിത്യരാമായണം പാടി
സ്നേഹപഞ്ചാംഗമായ് അമ്മയുണരുമ്പോള്‍
പൂങ്കൊടിപോലെന്റെ പൊന്നുറങ്ങു
എന്റെ പൊന്നുറങ്ങു..
ആടാടുണ്ണീ ചാഞ്ചാട്......
ReplyDeleteനല്ല താരാട്ടു പാട്ടാല്ലേ..........
ഉം..
ReplyDeleteചിലപാട്ടുകള്‍ ഒരു ദിവസം തന്നെ വീണ്ടും വീണ്ടും കേള്‍ക്കും.. ഇതെത്രപ്രാവശ്യമാ കേട്ടതെന്നറിയില്ല!ഇത് യേശുദാസ് പാടിയ വേര്‍ഷനാണ് വര്‍ഷിണി.. സുജാത എന്നുള്ളത് യേശുദാസ് എന്നാക്കുമല്ലോ? നന്ദി!
ReplyDeleteഉം...തിരുത്തി ട്ടൊ...നന്ദി...!
ReplyDeleteസന്തോഷം!
ReplyDeleteതാരാട്ട് പാട്ട് ..കേള്‍ക്കുമ്പോള്‍ കിട്ടുന്ന നിര്‍വൃതി ഒന്ന് വേറെതന്നെയാ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteകൈതപ്രം സംഗീത സംവിധാനം നിര്‍വഹിച്ചതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് കളി വീടുറങ്ങിയല്ലോ എന്ന പാട്ടാണ്.
ReplyDeleteഈ പാട്ട് എനിക്കോര്‍മ്മയില്ല...