Thursday, September 29, 2011

തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം..

ല ല ല, ല ലാല ലാല, ല ല ല, ലാ ലാ ലലാ
ല ല ലാ, ല ലാ ല, ലലലല, ല ല ലാ, ലാ ലാ ലലാ
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം

ല ല ല ലാ.......ലാ ല
ആ ... ല ലാ ല ലാ ലാ ആ....ല ലാ...
മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യ കയ്യാല്‍ തൊടാം
ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍
ഊഞ്ഞാലേ പാടാമോ
മാനത്തെ മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമോ നമുക്കിനി

തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം

പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്തെ തേന്‍ തുള്ളിയായ്‌
കല്‍ക്കണ്ട കുന്നിന്റെ മുകളില്‍ കാക്കാത്തി മേയുന്ന തണലില്‍
ഊഞ്ഞാലേ പാടിപ്പോയ്‌
ആ കയ്യില്‍ ഈ കയ്യിലൊരു പിടി
കൈയ്ക്കാത്ത നെല്ലിക്കായ്‌ മണി തരൂ

തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം

ലാലാ ലലലല ലലലല ലലലല ലാലാ ലലലല ലലലല ല
ലലലല ലലലല ലലലല ലലലല ലലലല ലലലല ലലലല ല

Film: ഓളങ്ങള്‍
Musician: ഇളയരാജ
Lyricist(s): ഓ എന്‍ വി കുറുപ്പ്
Singer(s): എസ് ജാനകി
Raga(s): കാപ്പി

1 comment:

  1. ഈ സോങ്ങിന്റെ പിക്ചറൈസേഷന്‍ ഗംഭീര്‍മായിട്ടുണ്ട്.. രണ്ട് കുഞ്ഞുങ്ങളും, പിന്നെ അച്ഛനും അമ്മയും.. സ്നേഹം തുളുമ്പുന്ന വരികള്‍ ജാനകിയമ്മയുടെ ശബ്ദത്തിലൂടെ ഹൃദയത്തിലേയ്ക്കാഴ്ന്നിറങ്ങും ഇത് കേള്‍ക്കുമ്പോള്‍.. ഈ പാട്ടുസീനില്‍ അതിലെ രണ്ട് കുഞ്ഞുങ്ങള്‍ റെയില്‍ വേ പാളത്തിലൂടെ ബാലന്‍സ് ചെയ്ത് നടക്കുന്ന സീനുണ്ട്... അതുപോലെ അവരുടെ അമ്മ സ്കിപ്പിംഗ് ചെയ്യുന്നതും.. :)

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..