പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
നിഴലായി അലസമലസമായി
അരികിലൊഴുകി വാ ഇളം -
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൌനങ്ങളെ പോൽ
നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്
ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മൾ
നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി
അലമാലകൾ പുൽകും കായൽ മാറിലൂടെ
പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്
കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മൾ.
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
നിഴലായി അലസമലസമായി
അരികിലൊഴുകി വാ ഇളം -
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൌനങ്ങളെ പോൽ
നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്
ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മൾ
നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി
അലമാലകൾ പുൽകും കായൽ മാറിലൂടെ
പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്
കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മൾ.
..
ReplyDeleteനിറമുള്ള കിനാവിൻ കേവുവള്ളമൂന്നി
അലമാലകൾ പുൽകും കായൽ മാറിലൂടെ..
..
This comment has been removed by a blog administrator.
ReplyDeleteവെരി റൊമാന്റിക്ക് സോങ്ങ്-
ReplyDeleteമെഴുകുതിരികള്‍ കത്തിച്ച് വെച്ച കുഞ്ഞുബോട്ടുകള്‍ വെള്ളത്തിലൂടെ പോകുന്ന ശബ്ദവും, ഹോണ്‍ വിളിയും. അതിനുശേഷം വരുന്ന പശ്ചാത്തലസംഗീതവും മനസ്സിന്റെ പ്രണയ തന്ത്രികളെ തൊട്ടുണര്‍ത്തി നമ്മ മറ്റൊരു ലോകത്തിലേയ്ക്ക് ആനയിയ്ക്കും.. ജാനകിയമ്മയുടെ പ്രണയാര്‍ദ്രമായ മൂളല്‍, യേശുദാസിന്റെ സ്വരലയം പൂര്‍ണ്ണമാകുന്നു.. ഇളയരാജ, യു ആര്‍ ദ മേന്‍..
തേങ്ക്സ് വര്‍ഷിണി..
സ്നേഹത്തോടെ അനില്‍!