Monday, October 3, 2011
തന്നന്നം താനന്നം താളത്തിലാടി...
തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍
ഒന്നാനാം കുന്നിന്‍റെ ഓമനകള്‍
കാടിന്‍റെ കിങ്ങിണികള്‍
കിരുകിരെ പുന്നാരത്തേന്‍മൊഴിയോ
കരളിലെ കുങ്കുമപ്പൂമ്പൊടിയോ
കളിയാടും കാറ്റിന്‍റെ കൈയ്യില്‍ വീണു
കുളിരോട് കുളിരെങ്ങും തൂകിനിന്നു
ഒരു പൂവില്‍നിന്നവര്‍ തേന്‍നുകര്‍ന്നു
ഒരു കനി പങ്കുവച്ചവര്‍ നുകര്‍ന്നു
ഇരുമെയ്യാണെങ്കിലും ജീവനൊന്നായ്
നിറമുള്ള സ്വപ്നങ്ങള്‍ പൂവിടും നാള്‍
കൂടൊന്നു കൂട്ടാന്‍ നാരുകള്‍ തേടി
ആണ്‍കിളിയെങ്ങോ പോയി
ദൂരേ.... ദൂരേ....
പെണ്‍കിളി കാത്തിരുന്നു
ഒരുപിടിച്ചുള്ളിയും തേന്‍തിനയും
തിരയുമാ പാവമാമാണ്‍കിളിയോ
വനവേടന്‍ വീശിയ വലയില്‍ വീണു
മണിമുത്ത് മുള്ളില്‍ ഞെരിഞ്ഞുതാണു
ഒരു കൊച്ചുസ്വപ്നത്തിന്‍ പൂവടര്‍ന്നാല്‍
ഒരു കൊടുംകാട്ടിലതാരറിയാന്‍
ഒരു കുഞ്ഞുമെഴുതിരിയുരുകുംപോലെ
കരയുമാ പെണ്‍കിളി കാത്തിരുന്നു
ആയിരം കാതം ദൂരെയിരുന്നാ
ആണ്‍കിളിയെന്തേ ചൊല്ലീ
ദൂരേ.... ദൂരേ....
പെണ്‍കിളി കാത്തിരുന്നു..
Subscribe to:
Post Comments (Atom)
ഇതിലേതാ പെണ്‍കിളി?
ReplyDelete:)))
ReplyDeleteവിജയദശമി ആശംസകള്‍....
ReplyDeletehttp://youtu.be/AQ90ZnY9Wz4
Ayi giri nandhini......
നന്ദി വെള്ളരി പ്രാവേ....വിജയദശമി ആശംസകള്‍..!
ReplyDeleteവെള്ളരിയ്ക്ക് മനസ്സിലായെന്ന് തോന്നുന്നു ഏതാണ് പെണ്‍ കിളിയെന്ന്.. :-)
ReplyDeleteവര്‍ഷിണിയ്ക്കും, വെള്ളരിപ്രാവിനും കൊച്ചുമുതലാളിയുടെ മഹനവമി, വിജയദശമി ആശംസകള്‍..!!
അതിരാവിലെ തന്നെ ഇങ്ങനെയൊരു ഭക്തിസാന്ദ്രമായ സുഭാഷിതം കേള്‍ക്കുമ്പോള്‍ മനസ്സിന് നല്ല സുഖം തോന്നുന്നു.. അത് ഭരതനാട്യമാണോ?