Friday, August 26, 2011

കണ്ണും കണ്ണും തമ്മിൽ ..തമ്മിൽ..കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹ ഗംഗാജലം മധുര ദേവാമൃതം
മധുര ദേവാമൃതം

കണ്ണും കണ്ണും... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ

ലഹരി എങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളായ്
കരളിനുള്ളില്‍ കുളിരു പെയ്യും തളിര്‍ വസന്തങ്ങളില്‍
ഇനി ഒരു വനലത മലരണിയും
അതിലൊരു ഹിമകണ മണിയുതിരും

കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ

നഖശിഖാന്തം നവ സുഗന്ധം നുകരും ഉന്മാദമേ
സിരകള്‍ തോറും മധുരമൂറും ഹൃദയ ലാവണ്യമേ
അസുലഭ സുഖലയമനുനിമിഷം
അതിലകമലിയുമൊരിണ ശലഭം

കണ്ണും കണ്ണും... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹ ഗംഗാജലം മധുര ദേവാമൃതം
മധുര ദേവാമൃതം
മധുര ദേവാമൃതം..

Film/Album: അങ്ങാടി
Musician: ശ്യാം
Lyricist(s): ബിച്ചു തിരുമല
Singer(s): കെ ജെ യേശുദാസ്‌,എസ്‌ ജാനകി

29 comments:

 1. ഈ ബ്ലോഗ് സിനിമാപ്പാട്ടിനു വേണ്ടി മാത്രമാണോ? അതോ ഭാവനാ ദാരിദ്ര്യമാണോ പ്രശ്നം. പിന്നെ, ഈ ബ്ലാക്ക് തീം മാറ്റുമോ? ബ്ലാക്കിൽ വൈറ്റ് ലെറ്റർ വായിക്കാൻ ഭയങ്കര പ്രയാസമാണ്. ഇയാൾ തന്നെയൊന്ന് വായിച്ച് നോക്കൂ.. അപ്പോഴറിയാം. എപ്പോഴും വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ ബ്ലാക്ക് ലെറ്ററാണ് കണ്ണുകൾക്ക് സുഖകരം... ഇത് മാറ്റാൻ ശ്രമിയ്ക്കുമല്ലോ.. (ഒരിയ്ക്കലും ബ്ലാക്ക്, റെഡ്ഡ്... തുടങ്ങി കണ്ണിൽ കുത്തുന്ന കളർ ബ്ലോഗ് തീമായി ഇടരുത്. കണ്ണുകൽക്ക് സ്റ്റ്രെയിനാണത്... ഇതൊരു സൗഹ്രിദ ഉപദേശമായി കാണുമെന്ന് കരുതിക്കൊണ്ട്...)

  ReplyDelete
 2. വെള്ളരി പ്രാവ്..വര്‍ഷിണി നാട്ടില്‍ പോയിരിയ്ക്കായിരുന്നു..

  റിജോ...ഭാവനാ ദാരിദ്ര്യം എന്നത് കൊണ്ട് എന്താണ്‍ ഉദ്ദേശിച്ചത് എന്ന് നിയ്ക്ക് മനസ്സിലായില്ലാ.. ന്റ്റെ ഭാവനകളും സ്വപ്നങ്ങളും, സങ്കൽപ്പങ്ങളും,പ്രാന്തുകളും നിങ്ങള്‍ക്ക് പെയ്തൊഴിയാനില്‍ കാണാമല്ലോ..ഇവിടെ ന്റ്റെ പ്രിയഗാനങ്ങള്‍ വരികളിലൂടെ നിങ്ങള്‍ക്കും ആസ്വാദിയ്ക്കാം എന്ന് മാത്രാണ്‍ ഞ്ഞാന്‍ ഉദ്ദേശിച്ചത്..
  തീം...അഭിപ്രായം മാനിയ്ക്കാം ട്ടൊ...ന്റ്റെ ഇഷ്ട നിറത്തിനോട് ഇച്ചിരി കൂറ് കാണിച്ചുവെന്നേ ഉള്ളൂ..

  ReplyDelete
 3. ഈ ഫോട്ടോ എന്റെ സുഹൃത്തുക്കളുടെ ആണ് ..അവരുടെ അറിവോ സമ്മതത്തോടെയോ ആണോ ഇത് ഇവിടെ ഇട്ടതു ..? ഇല്ലെങ്കില്‍ ഇത് ശരിയായ നടപടി അല്ലെ ..

  ReplyDelete
 4. ചങ്ങാതീ.... ഈ ഫോട്ടോ നിങ്ങൾ ആരുടെ സമ്മതത്തോടെ ആണ് ഇവിടെ പ്രസിദ്ധീകരിച്ചത്???

  ReplyDelete
 5. വര്‍ഷിണി* വിനോദിനി ചേച്ചിയെ ..മ്മടെ ഒരു ഗടിയുടെയും ഫാര്യുടെയും ചിത്രം ആണല്ലോ ഇതു മോളില്‍ കൊടുത്തിരിക്കുന്നത്‌ ......ആരോടേലും ചോയിച്ചോ ..ഇതൊക്കെ ശരിയാണോ .....ഐ പി സി ബുക്ക് എടുക്കണോ .....അതോ എന്‍റെ പത്തു തല മത്യാ/..............

  ReplyDelete
 6. വഴിയില്‍ നിന്നും വീണു കിട്ടുന്ന പോലെ ഗൂഗിളില്‍ നിന്നും കിട്ടുന്നതായിരിയ്ക്കരുതു ഇത്രയും വേണ്ടപ്പെട്ട ചിത്രം സൂക്ഷിയ്ക്കേണ്ടത്..

  നേര്‍ വഴികളും നല്ല സംസാര രീതിയും അഭികാമ്യം..
  തെറ്റ്പറ്റിയെങ്കില്‍ ക്ഷമ.....
  സ്നേഹം...വര്‍ഷിണി*വിനോദിനി...!

  ReplyDelete
 7. നല്ല മനസ്സിന് ഒരു ലൈക്ക് .......ഇനി ഇതു പോലെ ചെയ്യരുത് പണി മേടിക്കും ബല്യ കുറ്റം ആണ് ട്ടാ ,,,..അകത്താകും തമശ അല്ല ....ഓര്‍മയില്ലേ നമ്മുടെ ബല്യ ഒരാളുടെ വീട് ഉണ്ടാക്കിയ പുകില് ............:))))))))

  ReplyDelete
 8. വഴിയില്‍ നിന്ന് ബോംബ്‌ കിട്ടിയാലും എടുത്തു വീട്ടില്‍ കൊണ്ട് വന്നു വയ്ക്കുമോ ..?

  ReplyDelete
 9. ങാ അപ്പൊ കുഴപ്പമില്ല ..ആക്രി പറക്കല്‍ ആണ് തൊഴില്‍ അല്ലെ ..നാടന്‍ ബോംബിന്റെ ഒരു കമനീയ ശേഖരം കാണുമല്ലോ ഇപ്പൊ കുടുംബത്ത് ..

  ReplyDelete
  Replies
  1. “വയ്യാവേലി“യിലെ “വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍ “നോക്കുവായിരുന്നൂ...നന്നായിരിയ്ക്കുന്നു...!

   Delete
 10. ഗൂഗിളിന്റെ ക്രെഡിറ്റിൽ ആയിരുന്നോ ആ ചിത്രം? ഏതെങ്കിലും ഒരു സൈറ്റിലെ ലിങ്ക് അതിൽ കാണുമല്ലോ.സെർച്ചിൽ കിട്ടിയത് എവിടെ നിന്ന് എന്നെങ്കിലും പറയണമായിരുന്നു അത് പോസ്റ്റ് ചെയ്യും മുൻപ്.... എന്തായാലും റിമൂവ് ചെയ്തതിനു നന്ദി.

  ചെയ്തത് ന്യായീകരിക്കും മുൻപ് ഇതിന്റെ നിയമവശങ്ങളൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നന്ദി

  ReplyDelete
 11. അത് ഡിലീറ്റ്‌ ചെയ്താല് തീരാവുന്ന പ്രശ്നമേ ഉണ്ടാര്‍ന്നുള്ളൂ ..ഉപദേശം വേണ്ടാര്‍ന്നു ..
  എന്തായാലും ഇനി വഴക്കിനില്ല ..ബൈ

  ReplyDelete
 12. അങ്ങനെ വഴിയിൽ നിന്ന് കണ്ടെന്നു കരുതി ഇങ്ങനെ അങു എടുത്തു ഉപയോഗിക്കാമൊ..??

  അതു നിയമപരമായി കുറ്റകരമാണെന്നു അറിയില്ലെ..??

  ReplyDelete
 13. മുകളിലെ പ്രശ്നോത്തരികളിലൂടെ പോയിരിയ്ക്കുമല്ലോ....!

  ReplyDelete
 14. Suhruthukkalle, ningal parayunnathu kettal thonnumallo ningale adhikshepikkan vendi ningalude photoyeduthu ivide oru blog ittathanennu.. Vazhiyil kandathu ethu edukkanam ethu edukkanda ennu edukkunna alu theerumanicholum. Googlil poyi romantic couples ennadichal kittum ee photo. Ivide ee photo postiyittundenkil athu ningale vyakthiparamayi nindikkano matto alla.. karyam paranjappol photo mattiyallo.. if you want any further clarification then feel free to contact me at 09699412161.

  Sorry for the manglish.
  Anilkumar Karimabankkal

  ReplyDelete
 15. വർഷിണി വിനോദിനി , ആ പാട്ടിനു ചേരുന്ന പടം തന്നെയായിരുന്നു അത് :) സെലക്ഷൻ നന്നായിരുന്നു ട്ടോ :)

  അനിൽകുമാർ കരിമാബങ്കൽ(?) എന്താ വക്കീലാണോ !!!! ക്ലാരിഫിക്കേഷനു വിളിക്കാൻ നമ്പർ ഒക്കെ കൊടുക്കാൻ?
  ഗൂഗിൾ ചെയ്ത് പബ്ലിക്കിൽ കിട്ടുന്ന പടമൊക്കെ അങ്ങനെ ചുമ്മാ എടുത്ത് ഇട്ടാൽ അത് കോപിറൈറ്റിനെതിരാണെന്നത് അറിയാന്മേലേ വക്കീലേ? ഒരു മോഡലിന്റെ പടം പിടിക്കണമെങ്കിൽ പോലും അവരുടെ കയ്യീന്ന് റിലീസ് ഫോം ഒപ്പിട്ട് വാങ്ങി വയ്ക്കണം എന്നാണു ചങ്ങാതി. അതു കൊണ്ട് ഗൂഗ്ഗിൾ ചെയ്ത് കണ്ടതൊക്കെ എടുത്ത് ഒരു റഫറൻസും കൊടുക്കാതെ ഇഷ്ടമുള്ളീടത്ത് ചാർത്തരുത് കേട്ടോ.

  ReplyDelete
 16. Suhruthe thankalude thejovikaram enthanennu enikkariyilla. Njan vakkalathu paranjukondu vannathumalla ivide. Eee chithram googilini ninneduthu varshiniykku koduthathu njan anu; ningal paranjathupole pattiningangunna oru chithramanennu thonni.. athra mathram. Unwanted conversation make lot of problems athukondu enthenkilum chodikkanundenkil nerittayikkootte ennu karuthiyanu number thannathu. Ningalude suhruthukkal vannu paranjappol athu mattiyallo; pinne copy rightinte karyam paranju ummakki kanikkanda..

  Music is truth, athu priyapettavrumayi share cheyyanam ennu mathrame varshini udheshichittulloo..
  Sahakarikkumallo..!

  Anil

  ReplyDelete
 17. വർഷിണി ആ പടം മാറ്റിയതോടെ ആ പ്രശ്നം തീർന്നു,വർഷിണിയെ പിന്നാരും തെറ്റു പറയുന്നില്ലല്ലോ.
  കോപ്പീറൈറ്റിന്റെതങ്ങനെ ചുമ്മാ ഉമ്മാക്കിയൊന്നുമല്ല അനിലേ. സത്യമാ, അങ്ങനെ കണ്ട ആരുടെയും പടം എടുത്ത് ഷെയർ ചെയ്താൽ സൈബർ സെല്ലിൽ പരാതി കൊടുക്കാൻ പോലും പറ്റുന്ന കേസാ.
  ഞാൻ വിട്ടു :)

  ReplyDelete
 18. Priya, oru chithrameduthu athine vere oru tharathil apahasikkunna tharathil chithreekarichal mathrame Copy rightineyum, cyber crimineyum pedikkendathullooo.. Ivide angine oru vasthuthaye undayittilla... nallathu mathrame vicharichittullooo.. avakashavadhangalumayi arenkilum vannal innu thankal ittirikkunna profile chithram polum oorikodukkendi varunna avasthayanu...

  Subharathri!
  Anil

  ReplyDelete
 19. കോപ്പിറൈറ്റ് ബാധകമാവുന്നത് അപഹസിക്കുന്ന തരത്തിൽ ഉപയോഗിച്ചാൽ മാത്രമല്ല, അനുവാദമില്ലാതെ ഉപയോഗിക്കുന്ന എന്തിനും ബാധകമാണെന്നാണെന്റെ ചുരുങ്ങിയ അറിവ്. വ്യക്തികളുടെ ഫോട്ടോയെക്കുറിച്ചല്ല, മറ്റാരെങ്കിലും എടുത്ത ഫോട്ടോയും അങ്ങനെ തന്നെ എന്നറിയുന്നു. ഞാൻ ചേർത്തിരിക്കുന്ന പ്രൊഫൈൽ പടം / പടംസ് ഞാൻ ഗൂഗിളിൽ നിന്നുമെടുത്തതായിരുന്നെങ്കിൽ,മറുത്തൊന്നും പറയാതെ തീർച്ചയായും അത് മാറ്റേണ്ടി വരും. നോ ഡൗട്ട്

  ReplyDelete
 20. Ivide ninnu aa chithram mattiyathodu koodi athinte perilulla udamasthavakasa tharkkam theernniriykkumennu prathyasikkunnu...

  ReplyDelete
 21. സുപ്രഭാതം പ്രിയരേ...
  അരുത് എന്ന് മനസ്സ് വിലക്കിയെങ്കിലും ഉറക്കം അലസോലപ്പെടുത്തിയ ഒരു രാത്രി..
  ന്റ്റെ മാത്രം അവസ്ത്ഥയല്ല അതെങ്കില്‍ ഇവിടെ സന്ദര്‍ശിച്ചവര്‍ക്ക് അതിന്‍റെ പൊരുള്‍ മനസ്സിലാക്കാവുന്നതേ ഉള്ളു..
  ഇവിടെ വ്യക്തികളുടെ ചിത്രങ്ങള്‍ ആവുന്നതു ഇടാതിരിയ്ക്കാന്‍ ഞാന്‍ ശ്രദ്ധിയ്ക്കാറുണ്ട്..
  ഇത് എനിയ്ക്കും ഒരു പാഠമായിരിയ്ക്കട്ടെ..നന്ദി.


  “അത് ഡിലീറ്റ്‌ ചെയ്താല് തീരാവുന്ന പ്രശ്നമേ ഉണ്ടാര്‍ന്നുള്ളൂ “
  “അങ്ങനെ വഴിയിൽ നിന്ന് കണ്ടെന്നു കരുതി ഇങ്ങനെ അങു എടുത്തു ഉപയോഗിക്കാമൊ..??“
  “വർഷിണി ആ പടം മാറ്റിയതോടെ ആ പ്രശ്നം തീർന്നു,“


  വര്‍ഷിണി പടം മാറ്റിയതിനു ശേഷം ഇവിടെ വീണ കമന്‍റ്സ് ആണ്‍ ഇതെല്ലാം..
  പടവും മാറ്റി പ്രശ്നവും തീര്‍ന്നെങ്കില്‍ ഈ വരവിന്‍റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് മനസ്സിലാക്കാന്‍ കഴിയണില്ല..
  എല്ലാവരുടേയും വരവിന്‍റെ ഉദ്ദേശം ഒന്നു തന്നെ അയ്യിരുന്നല്ലോ..
  എന്തായാലും സന്തോഷം..
  നല്ല ദിനം നേരുന്നു...സ്നേഃഅം..നന്ദി പ്രിയരേ....!

  ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..