Sunday, January 23, 2011

തെക്കിനിക്കോലായച്ചുമരില്‍ ഞാനെന്റെ ..

തെക്കിനിക്കോലായച്ചുമരില്‍ ഞാനെന്റെ

പൊട്ടിയ കൈവളത്തുണ്ടിനാലെ

കോറിയൊരവ്യക്ത ചിത്രമിന്നാരുടെ

കോമളരൂപമായ് മാറീ...



അന്തിയ്‌ക്കു നെയ്ത്തിരി നാളത്തിലാളുന്ന

ഗന്ധര്‍വ്വ വിഗ്രഹമായ് മാറി..

നെറ്റിയിലെ നറുചന്ദനം മായാതെ

മുറ്റത്തു മുക്കുറ്റി നില്‍ക്കവേ

പച്ച പുതച്ച കുളപ്പടവിന്മേല്‍ ഞാന്‍

ഒറ്റയ്‌ക്കു മിണ്ടാതിരിയ്‌ക്കവേ

ഉച്ചയ്‌ക്കു ചാറിയ വേനല്‍ മഴത്തുള്ളി

ഉന്മത്തഗന്ധം തുളിയ്‌ക്കെ

ചിത്രാംഗദാ നിന്റെ ഗന്ധര്‍വ ലോകത്തില്‍

കര്‍പ്പൂര ധൂപമായ് ഞാനലിഞ്ഞു..

പൂമുഖം കണ്ടാനന്ദക്കടലില്‍ വീണ്- നിന്റെ

പൂമൊഴിത്തേന്‍ തിരതല്ലി കരകവിഞ്ഞ്-

ആറ്റനീലക്കുരുവി നിന്‍ വാക്ക് നോക്ക് പിണഞ്ഞൊരു

വാഴനാരു കൊണ്ടു ഖല്‍ബ് വരിഞ്ഞു കെട്ടി

പൂതികൊണ്ടു പൊരിഞ്ഞൊരു മരുമണല്‍ക്കാട്ടിലൂടെ

ആരു കെട്ടി വലിക്കുന്നീ എരിവെയ്‌ലത്ത്-നിന്റെ

താമരത്തേന്‍ നുകരാതെ തകര്‍ന്നെന്‍ നെഞ്ച്..



വിരലുകോര്‍ത്തിതിലെ, കല്‍പ്പക-

മലരുതിര്‍ന്നതിലെ

പലപല വഴികള്‍ പിന്നിട്ടരുമയായ് നീ

കൂട്ടു പോരാമോ

തൊടികള്‍ കുന്നുകള്‍, പുഴ കടന്നൊരു

പുതിയലോകത്തില്‍- പനിമതി

കുളിരുമായി വരും, പുതുമണവാട്ടിയായ് വരുമോ..





ചിത്രം : സൂഫി പറഞ്ഞ കഥ

രചന : റഫീക്ക് അഹമ്മദ്

സംഗീതം : മോഹന്‍സിതാര

പാടിയത് : ചിത്ര

4 comments:

  1. :)

    നല്ല പാട്ടുകള്‍ ഒന്നോടിച്ച് കേട്ടു,


    ദേവദുന്ദുഭി ഇഷ്ടഗാനങ്ങളില്‍ ഒന്നാണ്, എന്തോ ആ പാട്ടിന്റെ കൂടെയൊഴുകുന്ന പോലെയാണ് കേള്‍ക്കുമ്പോള്‍, കൈതപ്രത്തിന്റെ ഏറ്റവും സുന്ദര രചന, സംഗീതവും ആലാപനവും മികച്ചതും :)

    അതേയ്,, പാട്ടിന്റെയൊക്കെ ലിങ്ക് കൂടി ചേര്‍ക്കു ഇനി പോസ്റ്റ് ചെയ്യുമ്പോള്‍. പുതിയവ കേള്‍ക്കാറെയില്ല, ഒരു റിവ്യൂ ഇവിടെ ഉണ്ടെങ്കില്‍ അത് കേട്ടിട്ടാവാം കേള്‍ക്കണോ വേണ്ടയോ എന്ന തീരുമാനം :)

    ReplyDelete
  2. ഓര്‍മകളില്‍ സൂക്ഷിക്കുന്ന ഒരു പാടുക ഗാനങ്ങള്‍ ഇവിടെ ഉണ്ട് ... നന്ദി .

    ReplyDelete
  3. This comment has been removed by the author.

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..