ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ
ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം
ഒടുവിൽ നീയെത്തുമ്പോൾ ചെവിയിൽ മൂളാൻ..
ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാൻ
അതിഗൂഢം എന്നുടെ ആരാമത്തിൽ...
സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ
പുഷ്പത്തിൻ തൽപ്പമങ്ങു ഞാൻ വിരിയ്ക്കാം...
മലർമണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ
മമ സഖി നീയെന്നു വന്നു ചേരും
മനതാരിൽ മാരിക്കാർ മൂടിക്കഴിഞ്ഞല്ലോ
മമ സഖി നീയെന്നു വന്നുചേരും...
കറുപ്പില്‍ കുളിച്ചുനില്‍ക്കുന്ന ഈ കുഞ്ഞൂകനകാംബരത്തെ കാണാനെന്തൊരു ചേല്..!!! നാട്ടില്‍ കിണറ്റിന്‍ കരയില്‍ നിറയെ കനകാംബരവും, ചുണ്ടമല്ലിയും പിന്നെ മാങ്ങാനറിയുമാണ്.. കുട്ടികള്‍ കനകാംബരം പറിയ്കാന്‍ വരാറുണ്ട്.. മുല്ലമൊട്ടുകളെതൊട്ടുനില്‍ക്കുമ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയാകും..!!
ReplyDeleteഒരു പുഷ്പം മാത്രം ഒരു കവാലി ടച്ച് ആണ്.. ബാബുരാജിന്റെ സംഗീതമായകാരണമായിരിയ്ക്കും.. ഹിന്ദുസ്ഥാനി സംഗീതം മലയാളത്തില്‍ സമന്വയിപ്പിച്ച ആദ്യത്തെ വ്യക്തിയായിരിയ്ക്കും ഒരുപക്ഷെ ബാബുരാജ്..
ഒരു പുഷ്പം മാത്രമെന്‍... പൂങ്കുലയില്‍ വെയ്ക്കാം ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍ മുടിയില്‍ ചൂടാന്‍..!!!
എന്റെയും ഇഷ്ട ഗാനം ..
ReplyDeleteജീവിതത്തില്‍ ഒരിക്കലും മറക്കില്ല ഞാന്‍ ഈ ഗാനം ,ദേഷ്യമാണ് എനിക്ക് ഈ പാട്ടിനോട് ,കടുത്ത ദേഷ്യം ...
ReplyDelete