Sunday, July 17, 2011

ഒരു ചെമ്പനീര്‍ പൂവിറുത്ത്..


ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങിനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ പറയൂ നീ പറയൂ

അകമേ നിറഞ്ഞ സ്‌നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീളരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്…
ഒരു ചെമ്പനീര്‍ ഉം ഉം…

തനിയെ തെളിഞ്ഞ രാഗമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ല
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനി ഒന്നു പുണര്‍ന്നതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്
നിന്നെ തലോടുന്നതായ്..

Film/Album     സ്ഥിതി
Lyricist     പ്രഭാ വര്‍മ്മ
Music     ഉണ്ണീമേനോന്‍
Singer     ഉണ്ണീമേനോന്‍

5 comments:

  1. വാലന്റയിന്‍ സ്പെഷ്യല്‍..

    “ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
    ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല“ ഇഷ്ടപ്പെടാതീരിയ്ക്കാന്‍ ആര്‍ക്കാ കഴിയുക..

    സ്നേഹത്തോടെ അനില്‍

    ReplyDelete
  2. സത്യമായും മനസ്സ് പ്രണയാര്‍ദ്രമായിപ്പോയി.എത്ര മനോഹരമായ വരികള്‍...

    "ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ...
    ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല.............."

    ReplyDelete
  3. എന്റെ ഇഷ്ട ഗാനങ്ങളില്‍ ഒന്ന്.... :)

    ReplyDelete
  4. എനിക്കും ഇഷ്ടായി..
    അല്ല ഇഷ്ടാണ്...........

    ReplyDelete
  5. ഈ വരികളും ഈണവും ഒരുപാടിഷ്ടം

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..