Saturday, June 11, 2011

പ്രണയം ഒഴുകിയൊഴുകിയണയും… നിമിഷം…. ഇതാ…

പ്രണയം ഒഴുകിയൊഴുകിയണയും…
നിമിഷം…. ഇതാ…
ഹൃദയം അതിലൊരലയിലുലയും
നിമിഷം.. ഇതാ…
മഴയായ്……….. പൊഴിയും
കുളിരായ്………..തഴുകും…..
മൌനമായ് പുണരുമെന്നിൽ നിൻ (പ്രണയം)

നിൻ മുഖമോർമ്മയിലുണരുമ്പോൾ
പൌർണ്ണമിതൻ പനിമതിയുതിരും
നിൻ ചൊടിയിതളുകൾ വിടരുമ്പോൾ
കുങ്കുമസന്ധ്യകളതിലലിയും, വരൂ
സഖീ ആത്മ നിർവൃതിതൻ
മധുരം, നുകരാൻ….

നിൻ വിരൽ പടരും ലഹരികളിൽ
കവിതകളായിരമിതളണിയും
നിൻ ചുടു നിശ്വാസങ്ങളിലെൻ
നൊമ്പരമൊരു കഥയായ് മറയും, തരൂ
യുഗം പ്രിയേ നിൻ മനസ്സിൽ
പടരാൻ, പകരാൻ...


.
ഗാനരചന : ജി നിശികാന്ത്

സംഗീതം, ആലാപനം : രാജേഷ് രാമൻ

6 comments:

  1. അനുഗ്രഹീതമായ ശബ്ദം.. ഈ ശബ്ദം കൂടുതല്‍ പേര്‍ അറിയട്ടെ.. വളരെ അവിചാരിതമായാണ് ഞാനീ പാട്ട്കേള്‍ക്കാനിടയായത്.. ഒരു മഴയുള്ള, സുഖശീതളമായ പുലരിയില്‍ പ്രണയമായി ഒഴുകിയെത്തിയ ഈരടികള്‍ മനസ്സിലുറഞ്ഞുപോയി..

    ഈ പങ്കുവെയ്ക്കലിന് നന്ദി വര്‍ഷിണി
    സ്നേഹത്തോടെ അനില്‍

    ReplyDelete
  2. ഇഷ്ടമാണ് ഈ പ്രണയഗാനം.

    ReplyDelete
  3. ഇഷ്ടായി
    ഈ പങ്കുവെയ്ക്കലിന് നന്ദി വര്‍ഷിണി

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..