എന്നും നിന്നെ പൂജിയ്ക്കാം
പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിന്‍ വാസന്ത ലതികേ
എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായ് നീ അരികേ
ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം
ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ
ഇനിയീ നിമിഷം വാചാലം
ഏഴേഴുചിറകുള്ള സ്വരമാണോ നീ
ഏകാന്തയാമത്തിന്‍ വരമാണോ
പൂജയ്ക്കു നീവന്നാല്‍ പൂവാകാം
ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം
ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍
പൂമേടുകള്‍ രാഗത്തേന്‍ കൂടുകള്‍
തോരാതെ തോരാതെ ദാഹമേഘമായ് ..പൊഴിയാം
എന്നും എന്നും എന്മാറില്‍.....
ആകാശം നിറയുന്ന സുഖമാണോ നീ
ആത്മാവിലൊഴുകുന്ന മധുവോ നീ
മോഹിച്ചാല്‍ ഞാന്‍ നിന്റെ മണവാട്ടി
മോതിരം മാറുമ്പോള്‍ വഴികാട്ടി
സീമന്തിനി സ്നേഹ പാലാഴിയില്‍
ഈയോര്‍മ്മതന്‍ ലില്ലിപ്പൂന്തോണിയില്‍
തീരങ്ങള്‍ തീരങ്ങള്‍ തേടിയോമലേ തുഴയാം
എന്നും നിന്നെ പൂജിയ്ക്കാം...
അയ്യോ ഇത്ര പാട്ടുകള്‍ വന്നുവോ ..
ReplyDeleteചില സാങ്കേതികമായ കാരണങ്ങള്‍ കൊണ്ട് വരാന്‍ പറ്റിയില്ല ..
നല്ല പാട്ടുകള്‍ വന്നു അല്ലേ .. കേള്‍ക്കുന്നു ..
ഈ ഗാനം എന്നേ കൂട്ടുന്നുണ്ട് കലാലയ ജീവിതത്തിലേക്ക് തന്നെ
ഈ ചിത്രം എത്ര വട്ടം അന്നു കണ്ടുവോ അവോ ..?
ചില ഓര്‍മകള്‍ മനസ്സിനേ പതിയേ തഴുകീ വര്‍ഷിണീ ..
നന്ദി.. ഈ.. സീമന്തിനി സ്നേഹ പാലാഴിയില്‍
ഈയോര്‍മ്മതന്‍ ലില്ലിപ്പൂന്തോണിയില്‍
തീരങ്ങള്‍ തീരങ്ങള്‍ തേടിയോമലേ തുഴയാം
എന്നും നിന്നെ പൂജിക്കാം ..
സ്നേഹം റിനീ....കുറച്ച് ദിവസം പാട്ട് കിട്ടീല്ലാന്നും പറഞ്ഞ് പോയ ഒരു പോക്കാണ്‍..കണ്ടതില്‍ സന്തോഷം ട്ടൊ..
ReplyDeleteനല്ല പാട്ടുകള്‍ കേട്ടുറങ്ങാനുള്ളതാകട്ടെ ഈ രാത്രി..!
ശുഭരാത്രി...!
അനിയത്തിപ്രാവ് ഒരു ട്രെന്റ് തന്നെ ഉണ്ടാക്കിയ സിനിമയാണ്.. ഈ സിനിമയൂടെ റിലീസ് ദിവസം തൃശ്ശൂര്‍ ജോസ് തിയറ്ററില്‍ ഈ പടം കാണാന്‍ ആകെ ഒരു പത്ത് മുപ്പത് പേരുകാണും.. ഒരാഴ്ചയ്ക്ക് ശേഷം ആ പരിസരത്തേയ്ക്കേ തന്നെ അടുക്കാന്‍ പറ്റിയിരുന്നില്ല.. അബ്സലൂട്ടലി കമല്‍ ചിത്രം!
ReplyDeletetahnks dear
ReplyDelete