ദേവതാരു പൂത്തു
എൻ മനസ്സിൻ താഴ്വരയിൽ
നിതാന്തമാം തെളിമാനം
പൂത്ത നിശീധിനിയിൽ...
നിഴലും പൂനിലാവുമായ്
ദൂരെ വന്നു ശശികല...
മഴവില്ലിൻ അഴകായി
ഒരു നാളിൽ വരവായി
ഏഴഴകുള്ളൊരു തേരിൽ
എന്റെ ഗായകൻ...
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വിനി...
പുളകത്തിൻ സഖിയായി
വിരിമാറിൽ കുളിരായി
ഏഴു സ്വരങ്ങൾ പാടാൻ
വന്നൂ ഗായകൻ...
എൻ മനസ്സിൻ താഴ്വരയിൽ
നിതാന്തമാം തെളിമാനം
പൂത്ത നിശീധിനിയിൽ...
നിഴലും പൂനിലാവുമായ്
ദൂരെ വന്നു ശശികല...
മഴവില്ലിൻ അഴകായി
ഒരു നാളിൽ വരവായി
ഏഴഴകുള്ളൊരു തേരിൽ
എന്റെ ഗായകൻ...
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വിനി...
പുളകത്തിൻ സഖിയായി
വിരിമാറിൽ കുളിരായി
ഏഴു സ്വരങ്ങൾ പാടാൻ
വന്നൂ ഗായകൻ...
ദേവതാരു പൂത്തു
ReplyDeleteഎൻ മനസ്സിൻ താഴ്വരയിൽ ...
പല പ്രണയഗാനങ്ങള്‍ക്കുപോലും ഒരു ദു:ഖ ചുവയാണ്.. ദേവതാരുപൂത്തു; എന്റെ ഇഷ്ടഗാനങ്ങളില്‍ ഒന്ന്.. ഒരു മന്ദാരമരത്തെ കണ്ട് ഞാന്‍ ദേവതാരുവാണെന്ന് തെറ്റിദ്ധരിച്ചു.. പിന്നീടാ മന്ദാരചുവട്ടില്‍ നിന്ന് ഞാന്‍ “ദേവതാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍“ എന്ന ഈ പാട്ട് എന്റെ പ്രിയപ്പെട്ടവള്‍ക്കു വേണ്ടി പാടാറുണ്ടായിരുന്നു.. ആ മന്ദാരം നിനച്ചിട്ടുണ്ടാകും, ഒരു പൊട്ടനും, അത് കേട്ട് ദേവതാരുവാണെന്ന് വിശ്വസിച്ചിരിയ്ക്കുന്ന മറ്റൊരു ബുദ്ധൂസും.. പിന്നീടൊരിയ്ക്കലെപ്പോഴോ ഒരു യാത്രക്കിടയില്‍ അന്തര്‍ഞ്ജാനമുണ്ടായി അത് ദേവതാരുവല്ല മന്ദാരമാണെന്ന്.. അന്നും ഞാനാ മന്ദാരചുവട്ടിലെത്തി.. എന്നിട്ടെന്റെ പ്രിയപ്പെട്ടവളോട് പറഞ്ഞു ഇത് ദേവതാരുവല്ല മന്ദാരമാണെന്ന്.. അന്നാ മന്ദാരം അവിടെ നിന്ന് പൊട്ടിചിരിച്ചത് എനിയ്ക്കിന്നും ഓര്‍മ്മയുണ്ട്..
ReplyDelete“മന്ദാര പൂ മൂടി കാട്ടില്‍ തൈമാസം വന്നല്ലോ..“
നല്ല ഗാനം... ഇഷ്ട്ട ഗാനം !
ReplyDeleteഎനിക്കും പ്രീയപ്പെട്ട ഗാനം തന്നെ...
ReplyDeleteമനസിനെ മയക്കുന്നു
ReplyDeleteഈ മനോഹര ഗാനവും...
ഈ ചിത്രവും...:)
മനസ്സിന്‍ താഴ്വരയില്‍ വിരിയുന്ന സുരഭില കാവ്യങ്ങള്‍ !
ReplyDelete:)
ReplyDeleteഅടരും പൂവിതളായ്
ReplyDeleteഅകലെ മാഞ്ഞു പ്രണയിനി
വിരഹത്തിന്‍ സഖിയായി
കരളില്‍ കനലായ്
വിരഹഗാനം പാടാന്‍
വന്നൂ ഗായകന്‍