Wednesday, February 2, 2011

ശിശിരകാലമേഘമിഥുന രതിപരാഗമോ ..


ഫിലിം:ദേവരാഗം 
രചന:എം ഡി രാജേന്ദ്രന്
സംഗീതം:എം എം കീരവാണി
പാടിയവര്‍:പി ജയചന്ദ്രന്‍ ,കെ എസ്‌ ചിത്ര

ശിശിരകാലമേഘമിഥുന രതിപരാഗമോ 
അതോ ദേവരാഗമോ...
കുളിരില്‍ മുങ്ങുമാത്മദാഹമൃദുവികാരമോ 
അതോ ദേവരാഗമോ...
ഇന്ദ്രിയങ്ങളില്‍ ശൈത്യനീലിമ...
സ്പന്ദനങ്ങളില്‍ രാസചാരുത...
മൂടല്‍മഞ്ഞല നീര്‍ത്തി ശയ്യകള്‍... 
ദേവതാരുവില്‍ വിരിഞ്ഞു മോഹനങ്ങള്‍

(ശിശിരകാല)

ആ‍ദ്യരോമഹര്‍ഷവും അംഗുലീയപുഷ്പവും 
അനുഭൂതി പകരുന്ന മധുരം...
ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും 
കതിരിടും ഹൃദയങ്ങളില്‍...
മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി 
ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം

(ശിശിരകാല)

ലോലലോലപാണിയാം കാലകനകതൂലിക 
എഴുതുന്നൊരീ പ്രേമകാവ്യം...
ഈ നിശാലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളില്‍...
ലയനരാഗവാഹിനി തരളതാളഗാമിനി 
തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം

(ശിശിരകാല)


4 comments:

  1. എന്റെ ഇഷ്ടഗാനങ്ങളിലൊന്നാണിത്.

    ReplyDelete
  2. നല്ല ഗാനംതന്നെ....


    black background ല്‍ നീല അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു ....

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..