Friday, September 30, 2011

ഈ തെന്നലും തിങ്കളൂം പൂക്കളും..



ഈ തെന്നലും തിങ്കളൂം പൂക്കളും
നീയും ഈ രാവും എന്നുമെൻ കൂടെയുണ്ടെങ്കിൽ
ഈ പൂങ്കുയിൽ പാട്ടിലെ ഈണവും
നീയുമീ നോവും എന്നുമെൻ കൂട്ടിനുണ്ടെങ്കിൽ
തൂനെറ്റിയിൽ നീ തൊടും ചന്ദനം,
തൂവേർപ്പെഴും ശ്രീമാംകുങ്കുമം
പൂനിലാവിൻ കൈ തലൊടി മാഞ്ഞു പോകുമ്പൊൾ
പെയ്തൊഴിഞ്ഞ മേഘമായ് നിൻ
പൂമുഖം ഞാൻ പുൽകിടാം
സാന്ധ്യരാഗപ്പീലിയാലെ ചാമരം വീശാം
പൂഞ്ചിപ്പിയിൽ പൂത്തൊരീ മുത്തിനും
പാൽക്കുമ്പിളിൽ പെയ്യുമീ മഞ്ഞിനും
എന്റെ മാറിൽ വീണുറങ്ങും നിന്റെ ലാവണ്യം
ഞാൻ മൊഴിഞ്ഞ വാക്കിലെല്ലാം നിന്റെ പേരിൻ മാധുരി
കണ്ടു തീരാ പൊൻ കിനാവിൽ നിന്റെ സാമീപ്യം..

ചിത്രം/ആൽബം: നീ വരുവോളം
ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ജോൺസൻ
ആലാപനം: ദലീമ

1 comment:

  1. വരികളും "ചിത്രവും" ഒന്നിനൊന്നു മെച്ചം.

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..