മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ…
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ…
മുഖമൊട്ടുതളര്‍ന്നാലെന്റോമനേ
നിന്റെ മനം മാത്രം മാഴ്കരുതെന്റോമനേ….
കങ്കണമുടഞ്ഞാലെന്റോമനേ…
നിന്റെ കൊഞ്ചലിന്‍ വളകിലുക്കം പോരുമേ…
കുണുങ്ങുന്നകൊലുസെന്തിന്നോമനേ…
നിന്റെ പരിഭവപ്പിണക്കങ്ങള്‍ പോരുമേ….
കനകത്തിന്‍ ഭാരമെന്തിന്നോമനേ…
എന്‍ പ്രണയം നിന്നാഭരണമല്ലയോ…
നിലയ്കാത്തധനമെന്തിന്നോമനേ..
നിന്‍ മടിയിലെന്‍ കണ്‍മണികളില്ലയോ…
ന്റ്റെ കൂട്ടുകാര്‍ക്ക് തിരുവോണാശംസകള്‍..!
ReplyDeleteവര്‍ഷിണിയ്ക്ക് തിരുവോണാശംസകള്‍!
ReplyDeleteരണ്ടു പേര്‍ക്കും നന്മയുടെ,സന്തോഷത്തിന്‍റെ,സമാധാനത്തിന്‍റെ പൊന്നോണആശംസകള്‍.
ReplyDeleteവെള്ളരിപ്രാവിന് ഓണാശംസകള്‍!
ReplyDeleteന്റ്റേം...രണ്ടാള്‍ക്കും...!
ReplyDelete:)
ReplyDeleteOnce upon a time, കൊച്ചുമുതലാളിയുടെ ചേട്ടന്‍ ബോംബേന്ന് ഓണത്തിന് നാട്ടില്‍ വന്നപ്പോള്‍ പൊന്നോണ തരംഗിണി എന്നൊരു കസറ്റും കൊണ്ടുവന്നു.. ഓണമായെന്നൊരു പ്രതീതി ആ ഓണപാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തോന്നിയിരുന്നു.. പാതിരാമയക്കത്തില്‍ പാട്ടൊന്നു കേട്ടു, ഉണരുകയായ്, മുടിപൂക്കള്‍ തുടങ്ങിയ എത്ര മനോഹരമായ ഗാനങ്ങള്‍. പിന്നീട് ഓണപ്പാട്ടുകള്‍, ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടത്തിലേയ്ക്കും, ദേ മാവേലികൊമ്പത്തിലേയ്ക്കും ചുവടുമാറ്റി. ഇന്ന് അങ്ങിനെ വല്ലതുമുണ്ടോ എന്നുപോലും അറിയുന്നില്ല. ഈ നാലുചുവരുകള്‍ക്കിടയിലും, മൊബയില്‍ നിന്ന് കേള്‍ക്കുന്ന സംഗീതത്തിലും, തലപൊട്ടുന്ന ജോലിയിലും ഒതുങ്ങിക്കൂടി..
ReplyDeleteപുതിയ പൂക്കള്‍ വളരെ സുന്ദരിയായിട്ടുണ്ട് ട്ടോ വര്‍ഷിണി, വാടാത്ത പൂക്കള്‍. അവ ഇവിടെ വരുന്നവര്‍ക്ക് സുഗന്ധം പരത്തട്ടെ..
ശുഭരാത്രി.. !!!