Sunday, October 2, 2011

ഹൃദയം കൊണ്ടെഴുതുന്ന കവിത


ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ
അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം

പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെയാടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴയ്ക്കും താളം
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവഗാനപ്രവാഹം

തെളിയാത്തബന്ധത്തിന്‍ ചിത്രങ്ങൾ‍ വീണ്ടും
സഹനവര്‍ണ്ണങ്ങളാൽ‍ എഴുതണം നമ്മള്‍
വര്‍ഷംകൊണ്ടും വസന്തംകൊണ്ടും
വേനലിന്‍ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം..

Musician:ശ്യാം
Lyricist(s):ശ്രീകുമാരന്‍ തമ്പി
Singer(s):കെ എസ്‌ ചിത്ര
Raga(s):ശിവരഞ്ജിനി

5 comments:

  1. അക്ഷരത്തെറ്റ് എന്ന ചിത്രത്തിലെ ഈ അതിമനോഹരഗാനമവതരിപ്പിച്ച വര്‍ഷിണിക്ക് നന്ദി...

    ReplyDelete
  2. പതറാതെ പാടിയ നാവുകളുണ്ടോ
    ഇടറാതെയാടിയ പാദങ്ങളുണ്ടോ
    തെറ്റും രാഗം പിഴയ്ക്കും താളം
    തിരുത്തലിലൂടെ തുടരും പ്രവാഹം

    ReplyDelete
  3. മനോഹരം...അതു പോലെ തന്നെ പിരിമുറക്കം അനുഭവിപ്പിയ്ക്കുന്ന ഒരു ഗാനം...
    സ്നേഹം പ്രിയരേ..!

    ReplyDelete
  4. entha lyrics alle...superb..

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..