ആഷാഢമേഘങ്ങൾ നിഴലുകളെറിഞ്ഞു
വിഷാദചന്ദ്രിക മങ്ങിപ്പടർന്നു..
വിരഹം.. വിരഹം.. രാവിനു വിരഹം..
രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു..
മോഹാശ്രുധാരയിൽ ഒഴുകിവരും
മേഘമേ.. ബാഷ്പമേഘമേ..
അകലെയെൻ പ്രിയനവൻ മിഴിനീരിൽ എഴുതിയ
വിരഹസന്ദേശവുമായ് നീ ഇതുവഴി വന്നു..
വിരിയാൻ വിതുമ്പുമീ നീർമണിപ്പൂവിന്റെ
നിശ്വാസങ്ങളറിയുന്നുവോ.. പ്രിയനറിയുന്നുവോ..
അറിയുന്നു ഞാൻ.. അറിയുന്നു ഞാൻ..
വിരഹം.. വിരഹം.. രാവിനു വിരഹം..
രാഗാർദ്രയാം കിളി തേങ്ങിത്തളർന്നു..
മൂകമീ രാവിൻ മാറിൽ തളർന്നൊരു
വിഷാദബിന്ദു ഞാനടിയുമ്പോൾ..
എന്റെ നിഷാദങ്ങൾ പൊഴിയുമ്പോൾ
അകലെയെൻ ഇണക്കിളി പാടുന്നുവോ..
ഏതോ ഗദ്ഗദഗാനം...
മധുമൊഴിയവളുടെ നീൾമീഴിയിതളുകൾ
കവിയും കണ്ണീരിലുലയുന്നുവോ.. മനമഴിയുന്നുവോ..
അഴിയുന്നൂ.. മനമഴിയുന്നൂ..
kavithayum chitravum thammil sammyamilla.bashpa magham ithalla. kavithayum ellam kollamengilum ini muthal chithram kudi sradhikkuka.
ReplyDeleteനന്ദി..ശ്രദ്ധിയ്ക്കാം ട്ടൊ.
ReplyDeleteആഷാഢമേഘങ്ങൾ നിഴലുകളെറിഞ്ഞു.. ഇതാദ്യമായ് കേള്‍ക്കുകയാണ് വര്‍ഷീണി.. യേശുദാസിന്റെ ആദ്യകാല ശബ്ദം ഇന്നത്തേതില്‍ നിന്ന് വളരെ വിത്യാസം.. വിരഹാര്‍ദ്രമായ വരികളും, ആലാപനവും..
ReplyDelete