Sunday, April 3, 2011

കണ്ടിട്ടൊരുപാട് നാളായി നിന്നെ..


കണ്ടിട്ടൊരുപാട് നാളായി നിന്നെ
കണ്ണന്റെ കണ്ണീർ കടലായി പിന്നെ
ഒരു പാടു മോഹിച്ചതല്ലേ നമ്മൾ
ഒരുപാട് സ്നേഹിച്ചതല്ലേ
മിണ്ടിയിട്ടൊരുപാട് നാളായി പെണ്ണേ
മിഴിനീരു തോരാത്തതെന്തേ

വിജനമാം തീരത്ത് കൈവിട്ടതിൽ പിന്നെ
വിളിക്കാത്ത പേരുകളില്ല
കാണാമറയത്ത് കാത്തുരിപ്പുണ്ടെന്ന്
കാണാത്ത സ്വപ്നങ്ങളില്ല
കരഞ്ഞിട്ടൊരുപാട് നാളായി പൊന്നേ
കരൾ നീറി പുകയുന്നതെന്തേ കണ്ണേ...

ചുംബനപ്പേമാരി കൊണ്ടു നനഞ്ഞ
നിൻ ചുണ്ടിലെ ചന്ദനമിപ്പൊഴുമുണ്ടോ
ചാമരം വീശുന്ന നന്ദനത്തോപ്പിലെ
ചാരുതയിപ്പോഴുമുണ്ടോ
ഭരിച്ചിട്ടൊരുപാടു നാളായി മുത്തേ
മറു ജന്മമെങ്കിലും കാണാമെൻ തത്തേ..
ചിത്രം/ആൽബം: ഒരിതൾ പൂവ്
ഗാനരചയിതാവു്: ചന്ദ്രൻ നായർ
സംഗീതം: രൂപേഷ് മുരളി
ആലാപനം: രഘുറാം കൃഷ്ണൻ

10 comments:

  1. നല്ല ശബ്ദം, ആലാപനവും.
    വരികള്‍ പക്ഷെ.. :)

    ReplyDelete
  2. കണ്ടിട്ടൊരുപാട് നാളായി നിന്നെ
    കണ്ണന്റെ കണ്ണീർ കടലായി പിന്നെ
    ഒരു പാടു മോഹിച്ചതല്ലേ നമ്മൾ
    ഒരുപാട് സ്നേഹിച്ചതല്ലേ
    മിണ്ടിയിട്ടൊരുപാട് നാളായി പെണ്ണേ
    മിഴിനീരു തോരാത്തതെന്തേ

    നല്ല വരികള്‍ ..
    നല്ല ആലാപനം ....
    ആദ്യായിട്ട് കേള്‍ക്കാ.... എന്ന് തോന്നുന്നു...
    പങ്കു വെച്ചതിതിനു നന്ദി...

    ReplyDelete
  3. "ഭരിച്ചിട്ടൊരുപാടു നാളായി മുത്തേ"
    വ്വാ...
    ഒരു കവിതയ്ക്ക് വേണ്ടതെല്ലാം ചേർന്ന ഈ കവിത വളരെയിഷ്ടമായി.

    ReplyDelete
  4. കണ്ടിട്ടൊരുപാട് നാളായി നിന്നെ
    കണ്ണന്റെ കണ്ണീർ കടലായി പിന്നെ
    ഒരു പാടു മോഹിച്ചതല്ലേ നമ്മൾ
    ഒരുപാട് സ്നേഹിച്ചതല്ലേ
    മിണ്ടിയിട്ടൊരുപാട് നാളായി പെണ്ണേ
    മിഴിനീരു തോരാത്തതെന്തേ

    ലിറിക്സെടുക്കാന്‍ വന്നതാ...
    സ്നേഹത്തോടെ അനില്‍

    ReplyDelete
  5. മലയാളം ഗസലുകളിലൊന്ന്...

    ReplyDelete
  6. ഇവിടെ വന്നത് വെറുതെ ആയില്ല.
    ആസ്വദിച്ച് തിരിച്ചു പോവുന്നു. വിഭവങ്ങള്‍ ഒരുക്കിവെക്കുമല്ലോ...

    ReplyDelete
  7. തീര്‍ച്ചയായും....സന്തോഷം...ട്ടൊ...!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..