Tuesday, January 3, 2012

പണ്ടു പണ്ടെന്റെ ഉള്ളം കവര്‍ന്നുള്ള..പണ്ടു പണ്ടെന്റെ ഉള്ളം കവര്‍ന്നുള്ള
സ്നേഹിതെ നീയൊന്നറിഞ്ഞിടുവാന്‍
സ്നേഹത്താല്‍ ഞാനിന്നെഴുതുന്ന കാവ്യം
കേള്‍ക്കണേ നീയെന്റെ കൂട്ടുകാരി
സ്നേഹിതേ നീയൊന്നറിയണം ഞാനിന്ന്
നാലാളറിയുന്ന പാട്ടുകാരന്‍
എങ്കിലും നീയെന്റെ കൂട്ടിനായെത്താത്ത
സങ്കടം പേറുന്ന കൂട്ടുകാരന്‍

പണ്ടു പണ്ടെന്റെ ഉള്ളം കവര്‍ന്നുള്ള
സ്നേഹിതെ നീയൊന്നറിഞ്ഞിടുവാന്‍
സ്നേഹത്താല്‍ ഞാനിന്നെഴുതുന്ന കാവ്യം
കേള്‍ക്കണേ നീയെന്റെ കൂട്ടുകാരി
കേള്‍ക്കണേ നീയെന്റെ നാട്ടുകാരി

പണ്ടത്തെ മണ്‍കുടില്‍ മാറ്റിയിട്ടിന്നുഞാന്‍
നല്ലൊരു വീടും പണിതു പെണ്ണേ
ചന്തുപണിതുള്ള കൊത്തുപണീയുള്ള
നല്ലൊരാ വാതിലാ വീട്ടിനുണ്ടേ
കൊട്ടാരമല്ലേലും വെണ്ണക്കല്‍ കൊണ്ടുള്ള
പടികള്‍ മൂന്നെണ്ണമാ വീട്ടിനുണ്ടേ
പണ്ടുനാം ഒന്നിച്ചു സ്വപ്നമായ് ചൊല്ലിയ
ഊഞ്ഞാലുമാടുമാ കട്ടിലുണ്ടേ
കൊച്ചുകിടാങ്ങള്‍ ഓടികളിയ്ക്കുന്ന
പൂന്തോട്ടമുള്ളൊരു മുറ്റമുണ്ടേ
മുറ്റത്ത് നീയെത്തുമെന്നോര്‍ത്ത് ഞാനെന്നും
നിന്നെയും കാത്ത് ഇരിയ്ക്കാറുണ്ടേ..

പണ്ടു പണ്ടെന്റെ ഉള്ളം കവര്‍ന്നുള്ള
സ്നേഹിതെ നീയൊന്നറിഞ്ഞിടുവാന്‍
സ്നേഹത്താല്‍ ഞാനിന്നെഴുതുന്ന കാവ്യം
കേള്‍ക്കണേ നീയെന്റെ കൂട്ടുകാരി
കേള്‍ക്കണേ നീയെന്റെ കൂട്ടുകാരി

ഞാനിന്നു പാടുന്ന പാട്ടിന്റെ ഈണങ്ങള്‍
പെണ്ണേ നീ തന്നുള്ള സ്നേഹമല്ലേ
ഞാനിന്നെഴുതുന്ന കാവ്യത്തിന്‍ വരികളും
നീയന്നു തന്നുള്ള ഓര്‍മ്മയല്ലേ
പണ്ടു നീ മോഹിച്ച പോലെയെന്‍ ജീവിതം
നിന്നു നല്ലോരു നിലയിലായി
കഥകള്‍ പറയാനും സ്നേഹം ചൊരിയാനും
നല്ലൊരു ഭാര്യയും കൂട്ടിനായി
എങ്കിലും സ്നേഹിതേ നീയൊന്നറിയണം
നീയെന്നുമെന്റെ നെഞ്ചിലുണ്ടേ
നീയെന്റെ കൂട്ടിനായ് എത്താത്ത നൊമ്പരം
ഈ ജന്മമൊരുനാളും തീരുകില്ലേ

പണ്ടു പണ്ടെന്റെ ഉള്ളം കവര്‍ന്നുള്ള
സ്നേഹിതെ നീയൊന്നറിഞ്ഞിടുവാന്‍
സ്നേഹത്താല്‍ ഞാനിന്നെഴുതുന്ന കാവ്യം
കേള്‍ക്കണേ നീയെന്റെ കൂട്ടുകാരി
കേള്‍ക്കണേ നീയെന്റെ നാട്ടുകാരി..


ആല്‍ബം: സ്നേഹപൂര്‍വ്വം സലീം കോടത്തൂര്‍
രചന: സലീം കോടത്തൂര്‍
സംഗീതം: സലീം കോടത്തൂര്‍
പാടിയത്: സലീം കോടത്തൂര്‍
Click here to download

4 comments:

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..