Friday, March 11, 2011
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ..
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ
ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം
ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ
ആയപ്പെൺ കിടാവേ നിൻ പാൽക്കുടം-
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ
ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു-
പോലാലോലം ആനന്ദ നൃത്തമാർന്നു
ആലോലം ആനന്ദ നൃത്തമാർന്നു
ചിത്രം:
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
ഗാനരചയിതാവ്:
ഒ എൻ വി കുറുപ്പ്
സംഗീതം:
ജോൺസൻ
ആലാപനം:
കെ ജെ യേശുദാസ്
No comments:
Post a Comment
ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment
ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..