Friday, December 23, 2011

ആരോ വിരല്‍ മീട്ടി മനസിന്‍ മണവീണയില്‍.


ആരോ വിരല്‍ മീട്ടി മനസിന്‍ മണവീണയില്‍
ഏതൊ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂഗം
തളരും തനുവോടെ ഇടറും മനമോടെ
വിടവാങ്ങുന്ന സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ .... ഇന്നാരോ
വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണരാജി നീട്ടും വസന്തം വര്‍ഷ ശോകമായി
നിന്‍റെ ആര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ കിളിയായി നീ

പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ്‌ കാത്തു നില്‍പ്പതാരെ
നിന്‍റെ മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം
മനസ്സില്‍ മെനഞ്ഞ മഴവില്ലുമായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ..



Movie Name: പ്രണയവര്‍ണ്ണങ്ങള്‍
Singer:ചിത്ര
Music Director: വിദ്യാസാഗര്‍
Lyrics: ഗിരീഷ് പുത്തഞ്ചേരി
Click here to download

7 comments:

  1. നല്ല ഗാനം...

    പ്രണയ വര്‍ണ്ണങ്ങള്‍ എന്ന സിനിമ എനിക്ക് വേറെയും ഓര്‍മ്മകള്‍ തരുന്നുണ്ട്....

    ReplyDelete
  2. എന്താണ് സ്വാമിന്‍ ആ ഓര്‍മ്മകള്‍..? :-)
    ഓര്‍മ്മകള്‍.. ഓര്‍മ്മകള്‍..
    ഓടക്കുഴലൂതി..!!!

    ReplyDelete
  3. മനോഹരമായ ഗാനം !
    കൃസ്തുമസ് ആശംസകള്‍ !!!

    ReplyDelete
  4. സന്തോഷം..കൃസ്തുമസ് ആശംസകള്‍..!

    ReplyDelete
  5. ഹൃദയം നിറഞ്ഞ കൃസ്തുമസ്സ് ആശംസകള്‍ വര്‍ഷിണി!

    ReplyDelete
  6. കേട്ടാലും കേട്ടാലും മതിവരാത്തൊരു പാട്ട് ..
    കരളിലേക്ക് പതിയേ പതിഞ്ഞു പൊകുന്ന ഒന്ന് ..
    രാത്രികളില്‍ പതിഞ്ഞ ശബ്ദത്തില്‍ അരികിലാരൊ
    പാടും പൊലെ തോന്നുമിതു കേട്ടു മയങ്ങുമ്പൊള്‍
    കൂടേ വിരഹത്തിന്റെയൊരു നൊവു വന്നു വീഴും
    ഡീപ്പ് .. മെലഡിയസ് ... നന്ദീ ..

    ReplyDelete
  7. ആരോ വിരൽ" നീട്ടി" എന്നാണ് 'മീട്ടി' എന്നല്ല

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..