Saturday, September 24, 2011

ഹൃദയത്തിന്‍ മധുപാത്രം ...

ഹൃദയത്തിന്‍ മധുപാത്രം ...
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ,,അരികില്‍ നില്‍ക്കേ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ നീയെന്‍ അരികില്‍ നില്ക്കേ
നനനാ.. നനനാ.. നനനാ.. നനനാ.. നാ.. നാ‍.. നാ.. നാ
പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ
മഴവില്ലിന്‍ മണിവര്‍ണ്ണപ്പൊട്ടുകളോ
അരുമയാം നെറ്റിയില്‍ കാര്‍ത്തികരാവിന്റെ
അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ..
ഒരു കൃഷ്ണതുളസി തന്‍ നൈര്‍മ്മല്യമോ-നീ
ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ-നീ
ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ എന്‍ അരികില്‍ നില്ക്കേ

ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍
ഒരു വസന്തം തീര്‍ക്കും കുയില്‍ മൊഴിയോ
കരളിലെ കനല്‍ പോലും കണിമലരാക്കുന്ന
വിഷുനിലാപ്പക്ഷിതന്‍ കുറുമൊഴിയോ
ഒരു കോടി ജന്മത്തിന്‍ സ്നേഹസാഫല്യം നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍-നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ,,അരികില്‍ നില്‍ക്കേ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതുദേവതയായ് അരികില്‍ നില്‍ക്കേ നീയെന്‍ അരികില്‍ നില്ക്കേ..

Film: കരയിലേക്ക് ഒരു കടൽദൂരം
Musician: എം ജയചന്ദ്രന്‍
Lyricist(s): ഓ എന്‍ വി കുറുപ്പ്
Singer(s): കെ.എസ്. ചിത്ര

4 comments:

  1. കരയിലേയ്ക്കൊരു കടല്‍ ദൂരം ഈയടുത്ത കാലത്താണ് കണ്ടത്.. സിനിമയുടെ പേരും ട്രെയിലറും അതിലുപരി ഹൃദയത്തിന്‍ മധുപാത്രവുമാണ് ആ സിനിമ കാണാന്‍ എന്നെ പ്രേരിപ്പിച്ചത്.. സിനിമ എനിയ്ക് തീരെ ഇഷ്ടപ്പെട്ടില്ല, ഈ പാട്ടും, അതിലെ ചില സീനുകളും ഒഴിച്ച്.

    ഇതിലെ നായിക ഒരു വര്‍ഷിണിയാണ് കേട്ടോ.. ഹിഹിഹി.. കവിതകളേയും, കഥകളേയും സ്നേഹിയ്ക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണ്.. അവള്‍ വര്‍ഷിണിയെപ്പോലെ തന്നെ എപ്പോഴും മഴനനയാന്‍ ആഗ്രഹിയ്ക്കുന്നു.. അതിലെ നായകനും നായികയുമായുള്ള പ്രണയമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായിരുന്നത്, അവര്‍ പഠിച്ച കോളേജിലേ ഇടുങ്ങിയ ഇടനാഴികളും, ക്ലാസ്സ് റൂമുകളിലെ ബഞ്ചുകളും പിന്നെ അവര്‍ രണ്ടുപേരും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന അവരുടെ കോളേജിലെ പാലമരവും.. ആ പാലമരത്തിനു ചുവട്ടില്‍ നിന്നാണ് അവള്‍ മഴനനയാറുള്ളത്... മഴ നനഞ്ഞ് പനിപിടിച്ച് കിടക്കുവാന്‍ അവള്‍ക്ക് ഒത്തിരി ഇഷ്ടമാണ്..

    ഹൃദയത്തിന്‍ മധുപാത്രത്തിന്റെ എല്ലാ ക്രെഡിറ്റും ഒ.എന്‍.വിയ്ക്കുള്ളതാണ്.. ഇത്രയ്ക്കും പ്രണാര്‍ദ്രമായ ഒരു കവിതയാണ് ഈ പാട്ടിനെ ഇത്രയ്ക്ക് മധുരമാക്കിയത്.. ചിത്രയേയും ജയചന്ദ്രനേയും വിലകുറച്ച് കാണുകയല്ല... ഈ പാട്ട് മൂന്ന് വേര്‍ഷനിലുണ്ട്.. സോളോ - ഫീമെയില്‍, സോളോ - മെയില്‍ പിന്നെ ഡ്യൂയറ്റ്.. എന്തുകൊണ്ടോ ചിത്രപാടിയ ഈ പാട്ടാണെനിയ്ക്കും ഏറെയിഷ്ടം..!!!

    ReplyDelete
  2. ഹൃദയത്തിന്‍ മധുപാത്രം ...
    ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
    ഋതുദേവതയായ് അരികില്‍ നില്‍ക്കേ,,അരികില്‍ നില്‍ക്കേ

    ReplyDelete
  3. പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ
    മഴവില്ലിന്‍ മണിവര്‍ണ്ണപ്പൊട്ടുകളോ
    അരുമയാം നെറ്റിയില്‍ കാര്‍ത്തികരാവിന്റെ
    അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ..
    ഒരു കൃഷ്ണതുളസി തന്‍ നൈര്‍മ്മല്യമോ-നീ
    ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ-നീ
    ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ

    ReplyDelete
  4. ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
    ഋതുദേവതയായ് അരികില്‍ നില്‍ക്കേ,
    നീയെൻ അരികില്‍ നില്‍ക്കേ...

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..