ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
പൂനിലാവിൻ മണിയറ
സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ
ആ ലയലഹരി മറക്കുമോ....
പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ?
ഈ പുഴയും സന്ധ്യകളും...
എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
പ്രേമഗഗന സീമയിൽ
കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ
ആ സ്വപ്നവും പൊലിഞ്ഞുവോ?
കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും...
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
പൂനിലാവിൻ മണിയറ
സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ
ആ ലയലഹരി മറക്കുമോ....
പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ?
ഈ പുഴയും സന്ധ്യകളും...
എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
പ്രേമഗഗന സീമയിൽ
കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ
ആ സ്വപ്നവും പൊലിഞ്ഞുവോ?
കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും...
കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ഗാനങ്ങളില്‍ വളരെ മനോഹരമായ ഒന്നാണിത്. പക്ഷെ ചിത്രത്തില്‍ ഈ പാട്ടിന്റെ ആവശ്യം ഉള്ളതായി തോന്നിയില്ല.
ReplyDeleteമനോഹരമായ ഗാനം ....
ReplyDeleteമനോഹരമായിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട് .... :)
ഈ ഗാനം ഇടക്കിടെ കേള്‍ക്കാറുണ്ട്.വിജയ് യേശുദാസ് ,ഒരു യേശുദാസ് ആയിട്ടില്ലെന്ന തോന്നലും ആവട്ടെഎന്ന പ്രതീക്ഷയും...
ReplyDeleteനന്ദി...
2 വര്‍ഷം മുന്നെ ഈ ഗാനം വേറെ ഒരു സിനിമയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയതാണ്.. പാതിവഴിയ്ക്ക് ആ സിനിമ മുടങ്ങിയപ്പോള്‍ ഇന്ത്യന്‍ റുപ്പിയ്ക്ക് കിട്ടി. പൃത്ഥിരാജിന്റെ നല്ല സിനിമകളില്‍ ഒന്ന്.. നന്ദനം, ഇന്ത്യന്‍ റുപ്പി, മാണിക്യക്കല്ല്, സ്വപ്നക്കൂട്.. :-)
ReplyDeleteവര്‍ഷിണി, യു മസ്റ്റ് വാച്ച് ദിസ് മൂവി!
ഇന്നലെ ഏതോ ചാനലില്‍ ഇന്ത്യന്‍ റുപ്പി ഉണ്ടായിരുന്നു; കണ്ടു തുടങ്ങുമ്പോള്‍ ഈ പാട്ട് കഴിഞ്ഞിരുന്നു. പിന്നെ ഇന്ന് ഏഷ്യാനെറ്റില്‍ മാതൃഭൂമി അവാര്‍ഡ് ഷോ വീണ്ടും സമ്പ്രേക്ഷണം ചെയ്തിരുന്നു. അതില്‍ വിജയ് യേശുദാസ് കുഞ്ഞിവാവയുടെ കൂടെ വന്ന് സ്റ്റേജില്‍ വന്നു പാടി.. ഇപ്പോള്‍ ഒന്നുകൂടി കേട്ടു.. മനോഹരം!
ReplyDelete“ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓര്‍മ്മകളില്‍ പീലിനീര്‍ത്തി ഓടിയെത്തുമ്പോള്‍
പ്രണയിനി നിൻ സ്മൃതികള്‍”