Friday, October 7, 2011

ഋതുഭേദ കല്പന ചാരുത നല്‍കിയ ...


ഋതുഭേദ കല്പന ചാരുത നല്‍കിയ പ്രിയ പാരിതോഷികം പോലെ…
ഒരു രോമ ഹര്‍ഷത്തിന്‍ ധന്യതപുല്‍കിയ പരിരംബണകുളിര്‍ പോലെ..
പ്രഥമാനുരാഗത്തിന്‍ പൊന്‍മണി ചില്ലയില്‍
കവിതേ പൂവായ് നീവിരിഞ്ഞൂ

സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെത്തിരഞ്ഞൂ
മധുമന്ദസ്മിതത്തിന്‍ മായയിലെന്നെ അറിയാതെ നിന്നില്‍ പകര്‍ന്നൂ…
സുരലോക ഗംഗയില്‍…സനിസഗഗ പമപഗഗ…ഗമപനീപനിപനി പമഗസ…
നീന്തിത്തുടിച്ചൂ‍…സഗമ ഗമധ മധനി പനി സനിധപഗസനിധ…
സുരലോക ഗംഗയില്‍ നീന്തിത്തുടിച്ചൂ…ഒരു രാജഹംസമായ് മാറി…
ഗഗനപഥങ്ങളില്‍ പാറി പറന്നുനീ മുഴുതിങ്കള്‍ പക്ഷിയായ് മാറി..

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാനാളില്‍
നിറയുന്നകണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റുവീഴുന്ന നാളില്‍…
മൌനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി..

Film/Album: മംഗളം നേരുന്നു
Lyricist: എം.ഡി.രാജേന്ദ്രന്‍
Music: ഇളയരാജ
Singer: കെ.ജെ.യേശുദാസ്, കല്യാണിമേനോന്‍

5 comments:

  1. ന്റ്റെ പ്രിയപ്പെട്ട ഗാനം...!

    ReplyDelete
  2. ആരും ഇഷ്ടപ്പെടുന്ന ഗാനം.നന്നായി ട്ടോ !

    ReplyDelete
  3. ഈ കല്ല്യാണി മേനോനല്ലേ വര്‍ഷിണി നിനക്കും നിലാവില്‍ എന്ന പാട്ട് പാടിയിരിയ്ക്കുന്നത്...??? രണ്ട് കാലഘട്ടം!

    ReplyDelete
  4. കൊള്ളാം എല്ലാം നല്ല പാട്ടുകള്‍ പക്ഷെ പാട്ടും എഴുതിയിരിക്കുന്ന വരികളും തമ്മില്‍ തെറ്റുണ്ടല്ലോ
    ഉദാഹരണം മധു മന്ദഹാസത്തിന്‍ മായയില്‍ എന്നതിന് എഴുതിയിരിക്കുന്നത് മധു മധുമന്ദസ്മിതത്തിന്‍ മായയിലെന്നആണ് തെറ്റുകള്‍ വരാതെ നോക്കണം കേട്ടോ സ്നേഹത്തോടെ വിനയന്‍

    ReplyDelete
  5. ഒരു നല്ല സംഗീത വിരുന്നു നല്‍കിയ പ്രിയ സുഹൃത്തേ എന്‍റെ ആശംസകള്‍
    എല്ലാം എന്‍റെയും പ്രിയപ്പെട്ട പാട്ടുകള്‍ ആണ് ഇനിയും കൂടുതല്‍ പാട്ടുകള്‍ ഇതില്‍ ഉൾകൊള്ളിക്കു എന്നൊരു അഭ്യര്‍ത്തനയോടെ....
    അജയന്‍

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..