Wednesday, November 23, 2011

ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു..

ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍
ഇന്ദ്ര ധനുസ്സെന്ന പോലെ

സ്വര്‍ണ്ണ മല്ലി നൃത്തമാടും
നാളെയുമീ പൂ വനത്തില്‍
തെന്നല്‍ക്കൈ ചേര്‍ത്തു വെയ്ക്കും
പൂത്തോല പൊന്‍ പണം പോല്‍
നിന്‍ പ്രണയ പൂ കനിഞ്ഞു
പൂമ്പൊടികള്‍ ചിറകിലേന്തി
എന്റെ ഗാനപൂത്തുമ്പികള്‍
നിന്നധരം തേടി വരും

ഈ വഴിയില്‍ ഇഴകള്‍ വീഴും
സാന്ധ്യ നിലാ ശോഭകളില്‍
ഞാലിപ്പൂവന്‍ വാഴ പൂക്കള്‍
തേന്‍ പാളിയുയര്‍ത്തിടുമ്പോള്‍
നീയരികിലില്ല എങ്കില്‍
എന്തു നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും
കാറ്റെന്നെ തഴുകുമല്ലോ..

Film/Album: യുവജനോത്സവം
Lyricist: ശ്രീകുമാരന്‍ തമ്പി
Music: രവീന്ദ്രന്‍
Singer: യേശുദാസ്

6 comments:

  1. ഏറെ പ്രിയപ്പെട്ട ഗാനം..
    എങ്കിലും..എന്തോ..
    ഏറെ സങ്കടായി ട്ടോ.

    ReplyDelete
  2. ന്റ്റെ കണ്ണുകളും നിറഞ്ഞിരിയ്ക്കാ വെള്ളരീ...!

    ReplyDelete
  3. ആരും സങ്കടപ്പെടണ്ടാട്ടോ..
    പ്രിയ ഗാനങ്ങളീല്‍ ഒന്ന്
    ഒറ്റയ്ക്കിരുന്നിങ്ങനെ കേള്‍ക്കാന്‍ പ്രത്യേക സുഖമാ..
    ഇതിന്റെ ഓര്‍ക്കസ്ട്രൈസേഷന്‍ അതിമനോഹരമാണ്..
    തബലയും, വയലിനും, പിയാനോയും മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു..

    ReplyDelete
  4. എനിക്കും ഒരുപാട് ഇഷ്ട്ടമുള്ള ഗാനം !

    ReplyDelete
  5. my fav. one...kannadachu kelkkan oru sukham thanneya alle koottare...

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..