Thursday, January 19, 2012

ആടിവാകാറ്റേ പാടിവാ കാറ്റേ..


ആടിവാകാറ്റേ പാടിവാ കാറ്റേ
ആയിരം പൂക്കള്‍ നുള്ളിവാ
അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും
മന്ദാരപ്പൂക്കള്‍ നുള്ളിവാ
കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
കരളില്‍ നിറയും കളരവമായ്...
പൂങ്കാറ്റേ ലലലാ

ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ
ആയിരം വര്‍ണ്ണജാലം ആടിപ്പാടും വേളയില്‍
ആരോ പാടും താരാട്ടിന്നീണം ഏറ്റുപാടും...
സ്നേഹദേവദൂതികേ വരൂ...നീ വരൂ

ഉണ്ണിക്കിനാവിന്‍ ചുണ്ടില്‍ പൊന്നും തേനും ചാലിച്ചൂ
ആരുടെ ദൂതുമായീ ആടും മേഘമഞ്ചലില്‍
ആരേത്തേടി വന്നണഞ്ഞൂ നീ
ആടിമാസക്കാറ്റേ ദേവദൂതര്‍ പാടുമീവഴീ.....

Film: കൂടെവിടെ
Musician: ജോണ്‍സണ്‍
Lyricist(s): ഓ എന്‍ വി കുറുപ്പ്
Singer(s): എസ് ജാനകി
CLICK HERE TO DOWNLOAD 

2 comments:

  1. എപ്പൊ ഈ ഗാനം കേട്ടാലും കുഞ്ഞു നാളുകളിലേയ്ക്ക് ഓടിപ്പോവാന്‍ തോന്നിപ്പിയ്ക്കും...ജാനകി അമ്മയുടെ സ്വര മാധുര്യം ആണെന്ന് തോന്നുന്നു..ഒരു വാത്സല്ല്യ മധുരം ഊറും...
    ന്റ്റെ പ്രിയം, നിങ്ങളുടേയും..!

    ReplyDelete
    Replies
    1. തീര്‍ച്ചയായും! വര്‍ഷിണി പറഞ്ഞത് വളരെ സത്യമാണ്.. മാമാട്ടികുട്ടിയമ്മയുടെ മുഖം ഓര്‍മ്മ വന്നോ? :)

      വേറെ ഒരു പാട്ടില്ലേ.. ഒന്നാനം കുന്നിന്മേല്‍ കൂടും കൂട്ടും തത്തമ്മേ നീയെന്റെ തേന്മാവില്‍ ഊഞ്ഞാലാടാന്‍ വാ.. അതിഷ്ടമാണോ.. :-))

      Delete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..