Friday, June 17, 2011

കാണമുള്ളാള്‍ ഉള്‍നീരും .. നോവാണനുരാഗം

കാണമുള്ളാള്‍ ഉള്‍നീരും നോവാണനുരാഗം
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ നിന്നില്‍ ഞാനും പതിയെ പതിയെ
അതിരുകളുരുകിയലിയെ

ഏറെ ദൂരെയെങ്കില്‍ നീയെന്നുമെന്നെയോര്‍ക്കും
നിന്നരികില്‍ ഞാനണയും കിനാവിനായ് കാതോര്‍ക്കും
വിരഹമേ.. ആ‍...... വിരഹമേ നീയുണ്ടെങ്കില്‍
പ്രണയം പടരും സിരയിലൊരു തേന്മഴയായ്

നീരണിഞ്ഞുമാത്രം വളരുന്ന വള്ളി പോലെ
മിഴിനനവില്‍ പൂവണിയും
വസന്തമാണനുരാഗം
കദനമേ.... കദനമേ..
നീയില്ലെങ്കില്‍ പ്രണയം തളരും വെറുതെയൊരു
പാഴ്വുരിയായി..

കാണമുള്ളാള്‍ ഉള്‍നീരും നോവാണനുരാഗം
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ നിന്നില്‍ ഞാനും പതിയെ പതിയെ
അതിരുകളുരുകിയലിയെ ...



ചിത്രം: സോള്‍ട്ട്  എന്‍ പെപ്പര്‍
സംഗീതം : ബിജിബാല്‍, അവിയല്‍ ബന്ദ്
ആലാപനം : ശ്രേയ
ഗാനരചയിതാവ് :സന്തോഷ്  വര്‍മ്മ


5 comments:

  1. നല്ല ഗാനം.നന്ദി വർഷിണി

    ReplyDelete
  2. ഷ്രേയ മലയാളം കീഴടക്കി! നന്ദി ഈ പോസ്റ്റിന്
    സ്നേഹത്തോടെ അനില്‍..

    ReplyDelete
  3. നല്ല ഗാനം ....
    ഇഷ്ട്ടായി ...

    ReplyDelete
  4. "പ്രണയം പടരും സിരയിലൊരു"- എന്നാവും ഉദേധഷിച്ചതല്ലേ? അക്ഷരത്തെറ്റ്.

    " നോവാനുരാഗം(?) നോവുമ്പോഴും "- ഒന്നുകൂടി വായിച്ചു നോക്കൂ. ഇവിടെഎന്തോ ഒരു കുഴപ്പമില്ലേ?

    സുഖിപ്പിക്കല്‍ മാത്രമല്ല, തിരുത്തും അഭിപ്രായമായി സ്വീകരിക്കാന്‍ സന്മാനസ്സുണ്ടാകണം

    ReplyDelete
  5. " നോവാനുരാഗം“ എന്നത് ‘നോവാണനുരാഗം‘ എന്ന് തിരുത്തി കേട്ടോ...നന്ദി...

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..