ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ
അമ്പലത്തിലിന്നല്ലെയോ സ്വര്‍ണ്ണരഥഘോഷം
ചെമ്പരത്തിപ്പൂവേ ചൊല്ല്
ദേവനു നല്‍കാന് കൈയില് നാണത്തിന് നൈവേദ്യമോ
കോവിലില് പോയി ദൂരെ നാണിച്ചു നിന്നവളേ
വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന്
താഴവരയാറ്റിന്‍തീരേ ആടുവാന് വന്ന കാറ്റേ
കാലിലെ പാദസരം കാണാതെ വീണതെങ്ങ്
താഴംപൂകാട്ടിലെ ചന്ദനക്കട്ടിലിലോ..
വിഡ്ജറ്റില്‍ മുഴുവന്‍ സോങ്ങില്ല.. ഡൌണ്‍ലോഡ് ചെയ്തപ്പോള്‍ മുഴുവന്‍ കിട്ടുന്നുണ്ട്.. വെറും ഒമ്പത് വരികൊണ്ട് എത്രമനോഹരമായ ഗാനമാക്കിയല്ലേ.. ഈ സോങ്ങ് കുഞ്ഞുനാളില്‍ ആദ്യമായ് കേള്‍ക്കുന്നത് ബാന്റ് സെറ്റ് രൂപത്തിലാണ്.. വീടിനടുത്ത അല്‍ഫോന്‍സേച്ചീടെ വീട്ടില്‍ പള്ളിപെരുന്നാളിന് അമ്പ് വന്നപ്പോള്‍.. പിന്നീട് പലപ്പോഴായി കേട്ടു; പക്ഷെ ഈ അടുത്താണ് ഇതിന്റെ വീഡിയോ കാണുന്നത്..:-)
ReplyDeletevalare ishtappetta ganam. thank u.
ReplyDeleteഇഷ്ട്ടായി.... :)
ReplyDeleteഹോ .. വല്ലാതങ്ങ് പിടിച്ചേട്ടൊ ഈ ബളോഗ് ..
ReplyDeleteപാട്ടുകള്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നവ തന്നെ ..
കാലമുറങ്ങുന്ന ചില ഗാനങ്ങളുണ്ട് ഇതുപൊലെ ..
നന്ദീ .. ഹൃദയത്തിലേക്ക് ഈ ഗാനം ആവാഹിച്ചതിന് ..