ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ ഈ
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ..
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ..
ഉച്ചത്തില്‍ മിടിയ്ക്കൊല്ലെ നീ എന്റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍..
ഉച്ചത്തില്‍ മിടിയ്ക്കൊല്ലെ നീ എന്റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍..
എത്രയോ ദൂരമെന്നോടൊപ്പം നടന്ന
പദപത്മങ്ങള്‍ തരളമായ് ഇളവേല്‍ക്കുമ്പോള്‍
എത്രയോ ദൂരമെന്നോടൊപ്പം നടന്ന
പദപത്മങ്ങള്‍ തരളമായ് ഇളവേല്‍ക്കുമ്പോള്‍
താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ
താമര മലര്‍മിഴി അടയും വരെ...
താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ
താമര മലര്‍മിഴി അടയും വരെ...
രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
സൌവര്‍ണ്ണനിറമോലും ഈ മുഖം നോക്കി
രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
സൌവര്‍ണ്ണനിറമോലും ഈ മുഖം നോക്കി
കാലത്തിന്‍ കണികയാമീ ഒരു ജന്മത്തിന്റെ
ജാലകത്തിലൂടപാരതയെ നോക്കി..
കാലത്തിന്‍ കണികയാമീ ഒരു ജന്മത്തിന്റെ
ജാലകത്തിലൂടപാരതയെ നോക്കി..
ഞാനിരിയ്ക്കുമ്പോള്‍ കേവലാനന്ദ സമുദ്രമെന്‍
പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ
ഞാനിരിയ്ക്കുമ്പോള്‍ കേവലാനന്ദ സമുദ്രമെന്‍..
എനിക്കേറ്റവും ഇഷ്ടമായ ഒരു ഗാനം.
ReplyDeleteജി വേണുഗോപാലും ആലപിച്ചിട്ടുണ്ട് ഈ ഗാനം
ReplyDeleteഇത് തരാന്‍ വന്നതാ...
ReplyDeleteതിരികെ പോകുന്നു... ഹിഹി :-)
my favorite...
ReplyDeleteകാലത്തെ അതിജീവിക്കുന്ന വരികള്‍ ആലാപനവും
ReplyDelete