Saturday, September 24, 2011

മൈനാഗം കടലില്‍ നിന്നുയരുന്നുവോ..


ഉം....ഉം....ഉം....ആ... ആ ....ആ ..
.ആഹാ ആ ആ ഹാഹാ...
നിരിസ ധസനി പനിധഗമ പ പ
ഗമപനിനി സസ പനിസരിപമ ഗ ഗ
മപ പ മരിനി പനിമ... രിനിധ.
ധമപപ മപനിനി പനിസരി ആ ..ആ ...ആ....

മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ

മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍
വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ
മൗനങ്ങളാകും വാത്മീകമെന്നും
വളരുന്നു പടരുന്നു തകരുന്നു
ഞൊടിയിടയ്ക്കകം എന്നെന്നും

നിധികള്‍ നിറയും ഖനി തേടി ഓരോ
വനഭൂമി തോറും പരതുന്നു ഹൃദയം
പമധസനി ധനിസമാഗ നിധ ആ..
ഗമപനിനി പനിസഗാഗ മഗസനിധപസ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍
വനികയില്‍ ഒരു കുല മലരിനു
ചൊടിയിതളിലൊരാവേശം..
Film: തൃഷ്ണ
Musician: ശ്യാം
Lyricist(s): ബിച്ചു തിരുമല
Singer(s): എസ്. ജാ‍നകി

1 comment:

  1. മൈനാകത്തിന്റെ ഡീറ്റെയിത്സ് ഇടാന്‍ മറന്നോ വര്‍ഷിണി..?
    മനോഹരമായ ഒരു ഗാനം..

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..