Thursday, March 24, 2011

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി..

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി

വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറീ

നീരദശ്യാമള നീലനഭസ്‌സൊരു ചാരുസരോവരമായി
നീരദശ്യാമള നീലനഭസ്‌സൊരു ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറീ
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറീ
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി

ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂതനിര്‍ജ്ജരി പോലെ

ചിന്തിയ കൌമാരസങ്കല്‍പ്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടീ
ചിന്തിയ കൌമാരസങ്കല്‍പ്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടീ

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറീ
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി..

ഫിലിം: ഒരു മെയ്‌മാസപ്പുലരിയില്‍
പാടിയത്:ചിത്ര കെ എസ്
രചന:പി ഭാസ്ക്കരന്‍
സംഗീതം:രവീന്ദ്രന്‍

6 comments:

  1. പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
    വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറീ..

    മനൊഹരമായ വരികള്‍ ,,സംഗിതം ,ആലാപനം...

    എന്‍റെ ഇഷ്ടഗാനങളില്‍ ഒന്ന്...നന്ദി

    ReplyDelete
  2. ഞാന്‍ ഏപ്പോഴും മൂളി നടക്കുന്ന ന്റ്റെ പ്രിയ ഗാനം.

    ReplyDelete
  3. നീയങ്ങിനെ പാട്ടും മൂളി നടന്നോ!കമന്റ് ബോക്സില്‍ നിന്നു വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ.

    ReplyDelete
  4. പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
    പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി

    ReplyDelete
  5. ന്നെ തല്ലണ്ട ഇക്കാ....ഞാന്‍ നന്നായി.. :)

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..