Saturday, September 10, 2011

പാതിരാമയക്കത്തിൽ...



പാതിരാ മയക്കത്തില്‍ പാട്ടൊന്നു കേട്ടു..,
പല്ലവി പരിചിതമല്ലോ..
ഉണര്‍ന്നപ്പോഴാ.., സാന്ദ്രഗാനം നിലച്ചു..,
ഉണര്‍ത്തിയ രാക്കുയിലെവിടെ... എവിടെ....

പഴയ പൊന്നോണത്തിന്‍ പൂവിളിയുയരുന്നു..,
പാതി തുറക്കുമെന്‍ സ്മൃതിയില്‍..
നാദങ്ങള്‍ക്കിടയില്‍.. വേറിട്ട്‌ നില്‍ക്കുമാ..,
നാദം ഇത് തന്നെയല്ലേ..,
കുയിലായ്‌ മാറിയ കുവലയലൊചനെ..,
ഉണര്‍ത്തുപാട്ടായ് എന്നോ വീണ്ടുമീ.. ഉണര്‍ത്തുപാട്ടായി
എന്നോ വീണ്ടും...

പഴയോരുത്രാടത്തിന്‍ പൂവെട്ടം കവിയുന്നു..,
പാട്ട് മണക്കുമെന്‍ മനസ്സില്‍..
ദീപങ്ങള്‍ക്കിടയില്‍.., വേറിട്ടുനില്‍ക്കുമാ.., ദീപം
നിന്‍ മുഖമല്ലേ...,
പക്ഷിയായ് മാറിയോരാദ്യാനുരാഗമേ..,
പകപോലും പാട്ടാക്കിയോ നീ.., നിന്‍റെ
പകപോലും പാട്ടാക്കിയോ നീ....

Musician: രവീന്ദ്രൻ
Lyricist(s): ശ്രീകുമാരന്‍ തമ്പി
Singer(s): കെ ജെ യേശുദാസ്
Raga(s): സാരമതി

8 comments:

  1. യുവജനോത്സവവേദികളില്‍ നിറഞ്ഞുനിന്നിരുന്ന ലളിതഗാനം.. ഒന്നു രണ്ട് സീരിയലുകളിലും ഇതു കടമെടുത്തിട്ടുണ്ട്.. പാതിരാമയക്കത്തില്‍ വെരി നൊസ്റ്റാള്‍ജിക്ക്-

    താങ്ക്സ് വര്‍ഷിണി!

    ReplyDelete
  2. ആഹാ...ഇവിടെ ഉണ്ടായിരുന്നോ..

    നന്ദി വേണ്ടാ ട്ടൊ...ഞാന്‍ ചിലപ്പൊ തിരിച്ച് പറഞ്ഞു പോകും :)

    ReplyDelete
  3. പാതിരാമയക്കത്തിലും, വലം പിരിശംഖിലും....
    രണ്ട് ഗാനങ്ങളും എന്തുകൊണ്ടോ ഒരുമിച്ചേ ഓര്‍ക്കാന്‍ പറ്റണുള്ളൂ.
    ചെറുതിന് പറയാവോ താങ്ക്സ് ;)

    ReplyDelete
  4. നിയ്ക്ക് സ്നേഹം മാത്രം മതി.. :)

    ReplyDelete
  5. ആസ്വദിക്കാന്‍ ഉള്ളതാണ് സംഗീതം എന്നേ നാളിതുവരെ അറിഞ്ഞിരുന്നുള്ളു.അത് ചിറകറ്റ മനസിന്‌ അനന്ത വിഹായസും,മുറിവേറ്റ ഹൃദയത്തിനു ഔഷധവും കൂടിയാണെന്ന് മനസിലാക്കിയത് ഈ ഹരിതഭൂവില്‍ നിന്നാണ്.എന്നാല്‍ ഈ പാട്ട്..ഇത് മറ്റൊന്ന് കൂടി പഠിപ്പിച്ചു...സംഗീതം ജീവിതത്തില്‍ നിന്ന് ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നതിനേക്കാള്‍ അത് ഒരു ശീലമായി ആത്മാവിലേക്ക് അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്ന നഗ്നസത്യം.

    ReplyDelete
  6. എത്ര നല്ല മനസ്സ്...സന്തോഷം ട്ടൊ..

    ReplyDelete
  7. ഈ വർഷിണിയേക്കൊണ്ട് തോറ്റു... :)

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..