Sunday, July 8, 2012

കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ..


കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ
വാതിലുകൾ തുറന്നടയും നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൌനമാർന്നും
വിവശലോലം കാത്തിരുന്നും
അലസമേതോ മൌനമായ്
പറയാതറിഞ്ഞു നാം

പാതിരായായ് പകലായ് മുള്ളുകളോ
മലരായ് പ്രിയാമുഖമാം
നദിയിൽ നീന്തിയലയും
മിഴികൾ ….

തൂമഞ്ഞും തീയാവുന്നു
നിലാവിൽ നീ വരില്ലെങ്കിൽ
ഒരോരൊ മാത്രയും ഒരോ യുഗം
നീ പോവുകിൽ..
ഈ നെഞ്ചിൽ കിനാവാളും
ചിരാതിൽ നീ തിളങ്ങുമ്പോൾ
ഓരോരോ സുഹാസവും ഓരോ ദളം
നീ പൂവനം …

കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ
വാതിലുകൾ തുറന്നടയും നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും
വിവശലോലം കാത്തിരുന്നും അലസമേതോ
മൌനമായ് പറയാതറിഞ്ഞു നാം..



ചിത്രം/ആൽബം: ബാച്ച്‌ലർ പാർട്ടി
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: രാഹുൽ രാജ്
ആലാപനം: ശ്രേയ ഘോഷൽ& നിഖില്‍ മാത്യു

CLICK HERE TO DOWNLOAD


Saturday, July 7, 2012

ആലാപനം തേടും തായ്മനം..


ആലാപനം തേടും തായ്മനം
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ

നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതിൽ തേടും-
മൂകം ഈ നീലാമ്പരീ
വീണയിൽ ഇഴപഴകിയ വേളയിൽ
ഓമനേ അതിശയസ്വരബിന്ദുവായ്
എന്നും എന്നെ മീട്ടാൻ
താനേ ഏറ്റുപാടാൻ
ഓ.... ശ്രുതിയിടും ഒരു പെൺ‌മനം

ആദിതാളമായിയെൻ കരതലമറിയാതെനീ
ഇന്നുമേറെയോർമ്മകൾ
പൊന്നുംതേനുംവയമ്പുംതരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യമീ മുഖമനസുഖസംഗമം..



ചിത്രം: എന്റെ സൂര്യപുത്രിയ്ക്ക്
ഗാനരചയിതാവു്: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
ആലാപനം: കെ ജെ യേശുദാസ്

Friday, July 6, 2012

എൻ ജീവനേ എങ്ങാണു നീ ..



എൻ ജീവനേ എങ്ങാണു നീ
ഇനിയെന്നു കാണും വീണ്ടും
വേഴാമ്പലായ് കേഴുന്നു ഞാൻ (2)
പൊഴിയുന്നു മിഴിനീർപ്പൂക്കൾ
എൻ ജീവനേ ഓ... എങ്ങാണു നീ ആ...

തിരയറിയില്ല കരയറിയില്ല
അല കടലിന്റെ നൊമ്പരങ്ങൾ
മഴയറിയില്ല വെയിലറിയില്ല
അലയുന്ന കാറ്റിൻ അലമുറകൾ
വിരഹത്തിൻ കണ്ണീർക്കടലിൽ
താഴും മുൻപേ
കദനത്തിൻ കനലിൽ വീഴും മുൻപേ നീ
ഏകാന്തമെൻ നിമിഷങ്ങളിൽ
തഴുകാൻ വരില്ലേ വീണ്ടും (എൻ ജീവനെ...)

മിഴി നിറയുന്നു മൊഴി ഇടറുന്നു
അറിയാതെ ഒഴുകി വേദനകൾ
നിലയറിയാതെ ഇടമറിയാതെ
തേടുകയാണെൻ വ്യാമോഹം
ഒരു തീരാസ്വപ്നം മാത്രം തേങ്ങീ നെഞ്ചിൽ
ഒരു തീരാ ദാഹം മാത്രം വിങ്ങുന്നൂ
ഇനിയെന്നു നീ ഇതിലേ വരും
ഒരു സ്നേഹ രാഗം പാടാൻ (എൻ ജീവനേ...)



ചിത്രം/ആൽബം: ദേവദൂതൻ
ഗാനരചയിതാവു്: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: വിദ്യാസാഗർ
ആലാപനം: എസ് ജാനകി

മംഗളങ്ങളരുളും മഴനീര്‍ക്കണങ്ങളേ..


മംഗളങ്ങളരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍കാറ്റില്‍ ഈണമേ
ദീപാങ്കുരങ്ങല്‍തന്‍ സ്നേഹാര്‍ദ്ര നൊമ്പരം
കാണാന്‍ മറന്നുപോയോ..

അനുരാഗമോലും കിനാവില്‍
കിളി പാടുന്നതപരാധമാണോ
ഇരുളില്‍ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെന്നുമീ കാരുണ്യമില്ലയോ
ഈ വിണ്ണിലിന്നുമീ ആനന്ദമില്ലയോ
നിഴലായ് നിലാവില്‍ മാറില്‍ വീഴാന്‍
വെറുതേയൊരുങ്ങുമ്പോഴും...

വരവര്‍ണ്ണമണിയും വസന്തം
പ്രിയരാഗം കവര്‍ന്നേപോയ്
അഴകില്‍ നിറച്ചാന്തുമായിനിയും
മഴവില്ലും അകലേ മറഞ്ഞു
നിന്‍ അന്തഃരംഗമായ് ഏകാന്തവീഥിയില്‍
ഏകാകിയായി ഞാന്‍ പാടാന്‍ വരുമ്പോഴും
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ..



ചിത്രം:ക്ഷണക്കത്ത്
ഗാനരചയിതാവു്: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ശരത്ത്
ആലാപനം: കെ എസ് ചിത്ര

Saturday, April 28, 2012

മഞ്ഞു പെയ്യുന്ന രാത്രിയില്‍ ...!


പെയ്യുന്ന രാത്രിയില്‍ - എന്റെ
മണ്‍ചിരാതും കെടുത്തീ ഞാന്‍
അമ്മ കൈവിട്ട പിഞ്ചുപൈതലൊ-
ന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ

സ്വര്‍ണ്ണപുഷ്‌പങ്ങള്‍ കയ്യിലേന്തിയ
സന്ധ്യയും പോയ് മറഞ്ഞു
ഈറനാമതിന്‍ ഓര്‍മ്മകള്‍ പേറി
ഈ വഴി ഞാനലയുന്നു
കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ
കാട്ടുപക്ഷിതന്‍ നൊമ്പരം

കണ്ണു ചിമ്മുന്ന താരകങ്ങളേ
നിങ്ങളില്‍ തിരയുന്നു ഞാന്‍
എന്നില്‍ നിന്നുമകന്നൊരാ സ്‌നേഹ-
സുന്ദര മുഖച്‌ഛായകള്‍....
വേദനയോടെ വേര്‍പിരിഞ്ഞാലും
മാധുരി തൂകുമോര്‍മ്മകള്‍....


Film/Album: പുറപ്പാട്
Lyricist: ഒ എന്‍ വി
Music: ഔസേപ്പച്ചന്‍
Singer: എം ജി ശ്രീകുമാര്‍
CLICK HERE TO DOWNLOAD