Tuesday, September 27, 2011

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്..


നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്
നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
കണ്ണുനീര്‍ വീണ നനവാണ്
നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
കണ്ണുനീര്‍ വീണ നനവാണ്
കണ്ണുനീര്‍ വീണ നനവാണ്
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്

മേടവിഷുക്കണി പൂവുകൊഴിഞ്ഞു-
പോയോരെന്‍ വേലിപടപ്പില്‍
മേടവിഷുക്കണി പൂവുകൊഴിഞ്ഞു-
പോയോരെന്‍ വേലിപടപ്പില്‍
വേനലില്‍ പൂവേര്‍പ്പണിഞ്ഞ്
തെന്നല്‍ തേങ്ങി തളര്‍ന്നുവന്നിരുന്നു
നൊമ്പരമാണു നിന്നോര്‍മ്മയെന്നാലും
ആ നൊമ്പര പോലും മധുരം
നൊമ്പരമാണു നിന്നോര്‍മ്മയെന്നാലും
ആ നൊമ്പര പോലും മധുരം
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്

ആഴിയില്‍ പാതിയിറങ്ങി ഒരു കുമ്പിള്‍
കോരിയെടുത്തതുപോലെ
ഞാനറിഞ്ഞിട്ടില്ലയെന്നും
നിന്റെ സ്നെഹത്തിന്‍ സൌരഭം തെല്ലും
നൊമ്പരമാണു നിന്നോര്‍മ്മയെന്നാലും
ആ നൊമ്പര പോലും മധുരം
നൊമ്പരമാണു നിന്നോര്‍മ്മയെന്നാലും
ആ നൊമ്പര പോലും മധുരം
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്
നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
കണ്ണുനീര്‍ വീണ നനവാണ്
നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
കണ്ണുനീര്‍ വീണ നനവാണ്
കണ്ണുനീര്‍ വീണ നനവാണ്
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്..

5 comments:

  1. നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
    അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്
    നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
    കണ്ണുനീര്‍ വീണ നനവാണ്

    നല്ല ഗാനം...
    അധികം കേള്‍ക്കാത്ത ഇത്തരം നല്ല ഗാനങ്ങള്‍ നിറയട്ടെ നിറമേഘചോലയില്‍......

    ReplyDelete
  2. ഇഷ്ടമായി ട്ടോ .ഇനിയും നല്ല ഗാനങ്ങള്‍ വരട്ടെ ..

    ReplyDelete
  3. ചിലഗാനങ്ങള്‍ ആരും ശ്രദ്ധിയ്ക്കാതെ, ആരുമറിയാതെ പോകുന്നു.. “നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് “ചിലപ്പോള്‍ വളരെ കുറച്ച് പേര്‍മാത്രം കേട്ട പാട്ടായിരിയ്ക്കും.

    “നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
    അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്
    നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
    അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്
    നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
    കണ്ണുനീര്‍ വീണ നനവാണ്“

    ReplyDelete
  4. shariyanu. avane kurichulla ormmakalkku kannuneerinte nanavanu. ennalum athum sughamanu.......................

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..