Thursday, January 19, 2012

മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ..




മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ
നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെൻറെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെൻറെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
അതു പോലുമിനി നിന്നിൽ വിഷാദം പകർന്നുവോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
അഴകേ...അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ



ചിത്രം/ആൽബം: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
ഗാനരചയിതാവു്: ബിച്ചു തിരുമല
സംഗീതം: ജെറി അമൽദേവ്
ആലാപനം: കെ ജെ യേശുദാസ്
CLICK HERE TO DOWNLOAD

5 comments:

  1. ശുഭദിനം വര്‍ഷിണി... ഇന്നാണ് സിസ്റ്റം ഒന്ന് ശരിയായി കിട്ടിയത്..
    പാട്ട് കേള്‍ക്കാന്‍ പറ്റാതെ ശ്വാസം മുട്ടി രണ്ട് ദിവസം.. എത്ര മനോഹരമായ ഗാനമാണല്ലേ മിഴിയോരം? യേശുദാസിന്റെ അന്നത്തെ ശബ്ദത്തില്‍ നിന്ന് എത്രയോ വിത്യാസപ്പെട്ടിരിയ്ക്കുന്നു ഇന്ന്..!

    ReplyDelete
  2. ഉം നല്ല പാട്ട്

    ReplyDelete
  3. ഒത്തിരി ഇഷ്ടപ്പെട്ടു ഈ ബ്ലോഗ്.
    പഴയ പാട്ടുകള്‍ അന്വേഷിച്ച് നെറ്റില്‍
    ഒരു പാട് അലഞ്ഞിരുന്നു ഞാന്‍
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    ഒപ്പം ബ്ലോഗില്‍ വീണ്ടും സജീവമാകാന്‍
    ഒരു ആശയും തോന്നുന്നു.

    ReplyDelete
  4. വളരെ സന്തോഷം...ആശംസകൾ....!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..