കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ
കണ്ണും കണ്ണും തേടിയൊഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ
മുള്ളാലേ വിരൽ മുറിഞ്ഞു
മനസ്സിൽ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം
പൂമാര.....
തെന്നി തെന്നി പമ്പ ചിരിച്ചു
ചന്നം പിന്നം മുത്തു തെറിച്ചു
പുഴയിൽ ചിതറി വെള്ള താമര (2)
ഓലകൈയാൽ വീശിയെന്നെ
ഓളത്തിൽ താളത്തിൽ മാടി വിളിച്ചു (2) (കൈതപ്പൂവിൻ ....)
പോരൂ നീ...
കാതും കാതും കേട്ട രഹസ്യം
കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സിൽ മയങ്ങും സ്വപ്ന മർമ്മരം (2)
ഇക്കിളിക്കു പൊൻ ചിലങ്ക
കാതോല കൈവള പളുങ്കു മോതിരം (2) (കൈതപ്പൂവിൻ ....
No comments:
Post a Comment
ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..