Friday, September 30, 2011
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും..
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാത്രം വരും
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍
കടലില്‍ മീന്‍ പെരുകുമ്പോള്‍ കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
കടല്‍ത്തീരമൊഴിയുമ്പോള്‍ വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ കരിങ്കടലേ
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു
കണ്ണൂനീര്‍ ചിപ്പികളോ നിറച്ചിരുന്നു...
Subscribe to:
Post Comments (Atom)
ശരിക്കും എന്നില്‍ സങ്കടമുണര്‍ത്തുന്നൊരു പാട്ടാണിത്..എത്ര വലിയ ഒരു സത്യമാണ് ഈ പാട്ട്...അതെ
ReplyDeleteചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും.....
മലയാളത്തിലെ ഏറ്റവും ദുഖഭരിതമായ ഗാനങ്ങളില്‍ ഒന്ന്.. എന്റെ പ്രിയ ഗാനം
ReplyDeleteകടലില്‍ മീന്‍ പെരുകുമ്പോള്‍ കരയില്‍ വന്നടിയുമ്പോള്‍
ReplyDeleteകഴുകനും കാക്കകളും പറന്നു വരും
കടല്‍ത്തീരമൊഴിയുമ്പോള്‍ വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
enikkorupadu ishtaya sanam..thanks...
ReplyDeleteividam oru sangeethalokamo?
When you are smile, the whole world smile with you..
ReplyDeleteWhen you are weep, you weep alone..!!!