Friday, September 16, 2011

പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു..


പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാലു കെട്ടീ ഞാന്‍
പട്ടുനൂലൂഞ്ഞാലു കെട്ടീ ഞാന്‍

തിരതല്ലും പ്രേമസമുദ്രത്തിന്നക്കരെ
സ്മരണതന്‍ വാടാത്ത മലര്‍വനത്തില്‍
തിരതല്ലും പ്രേമസമുദ്രത്തിന്നക്കരെ
സ്മരണതന്‍ വാടാത്ത മലര്‍വനത്തില്‍
കണ്ണുനീര്‍ കൊണ്ടു നനച്ചു വളര്‍ത്തിയ
കല്‍ക്കണ്ട മാവിന്റെ കൊമ്പത്ത്
കല്‍ക്കണ്ട മാവിന്റെ കൊമ്പത്ത്

എങ്ങു പോയ് എങ്ങു പോയ്
എന്നാത്മനായകന്‍
എന്‍ ജീവ സാമ്രാജ്യ സാര്‍വഭൌമന്‍
എങ്ങു പോയ് എങ്ങു പോയ്
എന്നാത്മനായകന്‍
എന്‍ ജീവ സാമ്രാജ്യ സാര്‍വഭൌമന്‍
മരണം മാടി വിളിക്കുന്നതിന്‍ മുന്‍പെന്‍
കരളിന്റെ ദേവനെ കാണുമോ ഞാന്‍
കരളിന്റെ ദേവനെ കാണുമോ ഞാന്‍..

Film/Album: ഭാര്‍ഗ്ഗവീ നിലയം
Musician: എം എസ്‌ ബാബുരാജ്‌
Lyricist(s): പി ഭാസ്ക്കരൻ
Singer(s): എസ് ജാനകി

11 comments:

  1. എന്തൊരു ഭംഗ്യാ..!!!

    ഭാര്‍ഗ്ഗവി നിലയം സിനിമ കാണാന്‍ ഇതുവരെ ഭാഗ്യമുണ്ടായിട്ടില്ല!
    തിരക്കഥ വായിച്ചിഷ്ടപ്പെട്ടതാണ് ഈ ഗാനം..
    സിനിമയില്‍ പലഭാഗത്തും ഈ പാട്ട് ഉള്ളതായി കാണാം..
    ഈ ട്യൂണില്‍ നിന്ന് കടമെടുത്തതാണ് ജയചന്ദ്രന്‍ നോട്ടത്തില്‍ ചെയ്ത പച്ചം പനം തത്തേ പുന്നാര പൂമുത്തെ എന്ന് തുടങ്ങുന്ന പാട്ട്..

    ReplyDelete
  2. പിന്നെ ഞാനാണോ കണ്ടത്..... :)

    പാട്ടിഷ്ട്ടായി ...

    ReplyDelete
  3. ആരും കണ്ടിട്ടില്ലേ.. ? ഹിഹിഹി...

    ReplyDelete
  4. പിന്നെ പിന്നെ..


    തിരക്കഥ വായിച്ചിട്ടുണ്ട്..

    ReplyDelete
  5. കൊച്ചു മോലാളീ പഴയകാല സിനിമകളിലെ കൊച്ചുമുതലാളി ആകരുത്....
    പാട്ടിഷ്ടായീ ....

    ReplyDelete
  6. എന്നാ പിന്നെ കണ്ടിട്ട് തന്നെ കാര്യം :-)

    ReplyDelete
  7. ബാലന്‍ കെ നായരാവണതോണ്ട് കൊഴപ്പണ്ടോ? :-)

    ReplyDelete
  8. nalla film anutto...bargavainilayam.

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..