കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ
കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളിൽ
ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ
കുഞ്ഞുമണിച്ചെപ്പിൽ നീ കളഭം തായോ
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ
കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളിൽ
ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താൻ വാ വാ
ഇളനീർ കുളിരുകൊഞ്ചലായ് വാ
ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താൻ വാ വാ
ഇളനീർ കുളിരുകൊഞ്ചലായ് വാ
കൺ നിറയെ പൂമൂടും കുന്നിപ്പൂങ്കിനാവോ
കൺ നിറയെ പൂമൂടും കുന്നിപ്പൂങ്കിനാവോ
ചുണ്ടിലിന്നീ പുഞ്ചിരിപൂവായി ഓ...
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ
കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളിൽ
ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ
കുഞ്ഞുമണിച്ചെപ്പിൽ നീ കളഭം തായോ
പച്ചിലപ്പട്ടിലൊരു കൊച്ചു വാൽക്കണ്ണാടി
അതിൽ നീ വരുമോ അമ്പിളിമാമാ
പച്ചിലപ്പട്ടിലൊരു കൊച്ചു വാൽക്കണ്ണാടി
അതിൽ നീ വരുമോ അമ്പിളിമാമാ
കന്നിമണ്ണു കാഴ്ച വെയ്ക്കും കൊന്നമലർക്കനിയോ
കന്നിമണ്ണു കാഴ്ച വെയ്ക്കും കൊന്നമലർക്കനിയോ
എൻ മനസ്സിൽ പെയ്ത നിലാവോ ഓ...
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ
കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളിൽ
ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ
കുഞ്ഞുമണിച്ചെപ്പിൽ നീ കളഭം തായോ
നല്ല ഗാനം...
ReplyDeleteഅന്നൊക്കെ (ഇതിരങ്ങിയ കാലത്ത് ) സ്ഥിരം മൂളിയിരുന്നത്.....
വീണ്ടും ഓര്‍മ്മിപ്പിച്ചതില്‍ സന്തോഷം...
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ
ReplyDeleteകൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളിൽ
ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ
കുഞ്ഞുമണിച്ചെപ്പിൽ നീ കളഭം തായോ
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ
കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളിൽ
ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
സസ്നേഹം അനില്‍..
പാടുമോ.. ഇങ്ങനെ കുറേ പാട്ടുകളോട് ഇഷ്ട്ടമുണ്ടല്ലോ...???
ReplyDeleteസമീരന്‍,അനില്‍...സന്തോഷം..
ReplyDeleteറിജോ..ഞാന്‍ പാടാറില്ലാ ട്ടൊ..പാടുന്നവരെ ഇഷ്ടാണ്‍, ബഹുമാനാണ്‍, കൌതുകാണ്‍..നന്ദി.
വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന ഒരു പാട്ട്..
ReplyDelete