Saturday, February 26, 2011

മൂവന്തിത്താഴ്‌വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍..


മൂവന്തിത്താഴ്‌വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴിചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍തരിയായ് നിന്‍ ഹൃദയം നീറുന്നു
നിലാവലക്കൈയ്യാല്‍ നിന്നെ വിലോലമായ് തലോടിടാം
നിലാവലക്കൈയ്യാല്‍ നിന്നെ വിലോലമായ് തലോടിടാം
ആരാരിരം..
മൂവന്തിത്താഴ്‌വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴിചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍

ഇരുളുമീ ഏകാന്തരാവില്‍ തിരിയിടും വാര്‍ത്തിങ്കളാക്കാം
മനസ്സിലെ മണ്‍കൂടിനുള്ളില്‍ മയങ്ങുന്ന പൊന്‍‌വീണയാക്കാം
ഒരു മുളംതണ്ടായ് നിന്‍ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങള്‍ ഞാനേറ്റു വാങ്ങാം
ഒരു കുളിര്‍താരാട്ടായ് നീ വാര്‍ക്കും കണ്ണീരിന്‍ കാണാപ്പൂ
മുത്തെല്ലാം എന്നുള്ളില്‍ കോര്‍ക്കാം
മൂവന്തിത്താഴ്‌വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴിചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍

കവിളിലെ കാണാനിലാവില്‍ കനവിന്റെ കസ്തൂരി ചാര്‍ത്താം
മിഴിയിലെ ശോകാര്‍ദ്രഭാവം മധുരിക്കും ശ്രീരാഗമാക്കാം
എരിവെയില്‍ ചായും നിന്‍ മാടത്തിന്‍ മുറ്റത്തെ
മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാന്‍ മാറാം
കിനാവിന്റെ കുന്നികുരുത്തോലപന്തല്‍ മെനഞ്ഞിട്ട്
മംഗല്യത്താലിയും ചാര്‍ത്താം


ചിത്രം: കന്മദം
ഗാനരചയിതാവ്: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രന്‍
ആലാപനം: യേശുദാസ് കെ ജെ

2 comments:

  1. വര്ഷിണീ... “മൂവന്തിത്താഴ്‌വരയില്‍ വെന്തുരുകും വിണ്സൂര്യന്‍” മനോഹര ഗാനം..ഇത് എഴുതിയ ഗിരീഷ്‌ പുത്തഞ്ചേരിയും സംഗീതം പകര്ന്ന രവീന്ദ്രന്‍ മാഷും നമ്മെ വിട്ടു പോയി... ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഒന്നാം മരണവാര്ഷികവും രവീന്ദ്രന്‍ മാഷുടെ ആറാം മരണവാര്ഷികവും ഈയടുത്ത് കഴിഞ്ഞതെ ഉള്ളു....എന്നാലും മലയാളിയുടെ മനസ്സില്‍ എക്കാലവും അവര്‍ ജീവിക്കുന്നു. സിനിമാ സംഗീതത്തിലൂടെ....അവരോടുള്ള സ്മരണ പുതുക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു...

    ReplyDelete
  2. വളരെ സന്തോഷം, നന്ദി ആനന്ദ്....അതെ, അവര്‍ നമ്മളില്‍ ഇന്നും എന്നും ജീവിയ്ക്കുന്നൂ...ആ പ്രതിഭകള്‍ക്കു മുന്നില്‍....അവരുടെ സ്മരണകളില്‍.. ഞാനും നമിയ്ക്കുന്നു..

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..