Wednesday, January 18, 2012

നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ..



നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ
അമ്മയായ് തീര്‍ന്നതെന്‍ പുണ്യം ..
തണുപ്പിന്‍ തലോടലും താരാട്ടുപാട്ടുമായ്
വിളിക്കുവാനാണെന്റെ ജന്മം...
വിളിക്കുവാനാണെന്റെ ജന്മം...

കുരുന്നായിരിക്കെ കുളിപ്പിച്ചു നെറ്റിമേല്‍
കുളിര്‍ചന്ദനം തൊട്ട നാളു തൊട്ടേ
പൂവിരല്‍ത്തുമ്പില്‍പ്പിടിച്ചുകൊണ്ടാദ്യമായ്
പുതു നടത്തം പഠിപ്പിച്ചതൊട്ടേ
അക്ഷരപ്പൂവുകള്‍ അന്തരാത്മാവിലെ
നക്ഷത്രമാക്കി കൊളുത്തിവെയ്ക്കെ .
നിനക്കും നിലാവില്‍ കുളിക്കും പുഴയ്ക്കുമീ
അമ്മയായ് തീര്‍ന്നതെന്‍ പുണ്യം..
അമ്മയായ് തീര്‍ന്നതെന്‍ പുണ്യം..

ഏതോ നിഗൂഢമാം സ്വപ്‌നങ്ങള്‍ നിന്‍മുള-
ങ്കൂട്ടില്‍ ചിറകിട്ടടിച്ചു നില്‍ക്കെ
ഒന്നും പറഞ്ഞില്ലയെങ്കിലും..
ആ കണ്‍കളൊക്കെയും വായിക്കവേ
എന്തിനെന്നറിയാതെ നനയുമീ കണ്ണീരില്‍
ഉമ്മ വെച്ചെന്നോടു ചേര്‍ന്നുനില്‍ക്കെ..

Film: മുല്ലവള്ളിയും തേന്മാവും
Musician: ഔസേപ്പച്ചന്‍
Lyricist(s): ഗിരീഷ്‌ പുത്തഞ്ചേരി
Singer(s): കല്യാണി മേനോന്‍
Raga(s): ആനന്ദഭൈരവി
CLICK HERE TO DOWNLOAD 

5 comments:

  1. നല്ല പാട്ടാല്ലേ..
    ഇവിടെ എഫ് എമ്മില്‍ എപ്പഴും കേള്‍ക്കാഅറുണ്ട് ഈ പാട്ട്...

    ReplyDelete
  2. നല്ല പാട്ടാല്ലേ..
    ഇവിടെ എഫ് എമ്മില്‍ എപ്പഴും കേള്‍ക്കാഅറുണ്ട് ഈ പാട്ട്...

    ReplyDelete
  3. പാട്ട് കേള്‍ക്കാന്‍ പറ്റുന്നില്ല! സിസ്റ്റവും സ്ലോ ആണ്..
    വീണ്ടും അഴിച്ച് പണിയാറായെന്ന് തോന്നുന്നു..

    വളരെ മനോഹരമായ പാട്ടാണിത്.. മുള്ളുള്ള മുരിയ്ക്കിന്മേല്‍.. നിനക്കും നിലാവില്‍... ഇതു രണ്ടും കൊച്ചുമുതലാളിയ്ക്ക് ഇഷ്ടമുള്ള പാട്ടുകളാണ്!

    ReplyDelete
  4. അമ്മയായ് തീര്‍ന്നതെന്‍ പുണ്യം..

    എന്റെ പ്രിയപ്പെട്ട പാട്ട്... മുല്ലവള്ളിയും തേന്മാവിലെ എനിക്കേറ്റവും ഇഷ്ടപെട്ട പാട്ട്....

    ReplyDelete
  5. വീണ്ടും കേട്ടൂട്ടോ.. :)
    കല്ല്യാണിമേനോന്‍ പാടിയ വേറൊരു താരാട്ട് പാട്ടുംകൂടിയുണ്ട് വര്‍ഷിണീ..
    ലാപ് ടോപ്പ് എന്ന സിനിമയ്ക്ക് വേണ്ടി പാടിയത്..

    “ജലശയ്യയിൽ തളിരമ്പിളി
    കുളിരോളമേ ഇളകല്ലെ നീ
    നെടുവീര്‍പ്പു പോലുമാ
    സസ്മിതമാം നിദ്രയേ തൊടല്ലെ
    ചിറകാർന്നുനീന്തുമാ
    സ്വപ്നങ്ങളിലെ മൌനവും തൊടല്ലെ“

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..