Monday, December 5, 2011

മഴനീര്‍തുള്ളികള്‍ നിന്‍ കണ്ണുനീര്‍ മുത്തുകള്‍..

click here to download


മഴനീര്‍തുള്ളികള്‍ നിന്‍ കണ്ണുനീര്‍ മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
വെണ്‍ ശംഖിലെ ലയ ഗാന്ധര്‍വമായ്
നീയെന്‍ സാരംഗിയില്‍
ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായ്
കതിരുടും മോഹത്തിന്‍ പൊന്നോളമായ്

രാവേഗം പോല്‍ വിണ്‍ താരം പോല്‍
നീയെന്തെ അകലെ നില്‍പ്പൂ
കാതരെ നീ ചുണ്ടിലേ
സന്ധ്യയില്‍ അലിഞ്ഞിടാം
തിരിയും ചന്ദ്രലേഖയെന്തിനോ
കാത്തുനിന്നെന്നോര്‍ത്തു ഞാന്‍..

തൂമഞ്ഞിലെ വെയില്‍ നാളം പോല്‍
നിന്‍ കണ്ണിലെന്‍ ചുംബനം
തൂവാലായ് പൊഴിഞ്ഞൊരി
ആര്‍ദ്രമാം നിലാക്കുളിര്‍
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോര്‍ത്തു ഞാന്‍..

 ഫിലിം: ബ്യൂട്ടിഫുള്‍
രചന: അനൂപ് മേനോന്‍
സംഗീതം: രതീഷ് വേഗ
ആലാപനം: ഉണ്ണിമേനോന്‍





7 comments:

  1. ഈയിടെ ഇറങ്ങിയ മലയാളപാട്ടുകളിലെ ടോപ്പ് വണ്‍..
    അനൂപ് മേനോന്‍ പാട്ടെഴുത്തിലും കഴിവ് തെളിയിച്ചിരിയ്ക്കുന്നു..
    ഈ പാട്ട് സീന്‍സൊക്കെ വളരെ ഇഷ്ടപ്പെട്ടു..

    മഴനീര്‍തുള്ളികള്‍ നിന്‍ കണ്ണുനീര്‍ മുത്തുകള്‍
    തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും

    ReplyDelete
  2. 'ബ്യൂട്ടിഫുള്‍'....!

    ReplyDelete
  3. മനോഹരമായ ഗാനം....
    അനൂപ്‌ മേനോന്‍ ഒരു സംഭവം തന്നാ...... :)

    ReplyDelete
  4. ഞാന്‍ ഈ ഗാനം കേള്‍ക്കാറുണ്ട് ..അനുപ് മേനോന്‍ നല്ല ഒരു കലാകാരന്‍ ആണല്ലേ .....ഒരു പ്രത്യേകത ഉണ്ട് അനുപ് മേനോന്റെ വര്‍ക്ക്‌ ലും ..വീണ്ടും കേള്പ്പിച്ചതില്‍ ഒരു പാട് സന്തോഷം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  5. വളരെ നാളുകൾക്ക് ശേഷം ഒറ്റ കേൾവിയിൽ ഇഷ്ടപ്പെട്ട നല്ലൊരു പാട്ട്...

    മഴനീര്‍തുള്ളികള്‍...നിന്‍ “തനുനീര്‍“ മുത്തുകള്‍
    തണുവായ് പെയ്തിടും...കനവായ് തോര്‍ന്നിടും...

    കണ്ണുനീരല്ല..... :-)


    “ മഴനീര്‍തുള്ളികള്‍..നിന്‍ തനുനീര്‍ മുത്തുകള്‍...
    തണുവായ് പെയ്തിടും..കനവായ് തോര്‍ന്നിടും...
    വെണ്‍ ശംഖിലെ....ലയഗാന്ധര്‍വമായ്...
    നീയെന്റെ സാരംഗിയില്‍....
    ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായ്...
    കതിരുടും മോഹത്തിന്‍ പൊന്നോളമായ്...

    രാവേഗം പോല്‍...വിണ്‍താരം പോല്‍....
    നീയെന്തേ അകലേ നില്‍പ്പൂ...
    കാതരേ...നിൻ ചുണ്ടിലേ..
    സന്ധ്യയില്‍....അലിഞ്ഞിടാം...
    തിരിയും ചന്ദ്രലേഖയെന്തിനോ...
    കാത്തുനിന്നെന്നോര്‍ത്തു ഞാന്‍..

    തൂമഞ്ഞിലേ.. വെയില്‍ നാളം പോല്‍...
    നിന്‍ കണ്ണിലെന്‍ ചുംബനം...
    തൂവലായ് പൊഴിഞ്ഞൊരീ...
    ആര്‍ദ്രമാം നിലാക്കുളിര്‍...
    അണയും ഞാറ്റുവേലയെന്തിനോ....
    ഒരുമാത്ര കാത്തെന്നോര്‍ത്തു ഞാന്‍....”

    ഒരു അവാർഡ് പടമെന്ന പ്രതീക്ഷേൽ പോയി കണ്ടതാ.. പക്ഷെ ഒട്ടും ബോറടിപ്പിച്ചില്ല... നല്ലൊരു സിനിമ..
    ആശംസകൾ...

    ReplyDelete
  6. sure..nice songs....really enjoyed....thanks

    ReplyDelete
  7. എന്‍റെ ഇഷ്ട ഗാനം..:)

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..