ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു്
ഒഴുക്കില്‍ നീ അറിഞ്ഞു
തണുപ്പില്‍ നീ അറിഞ്ഞു
പുഴയിന്‍ കൊലുസ്സിന്‍ ചിരിയാണെന്നു്
ഒരിക്കല്‍ നീ പറഞ്ഞു...
ചിലപ്പോള്‍ ഞാന്‍ കൊതിക്കും
ഒളിച്ചു ഞാന്‍ കൊതിക്കും
നീയെന്‍ അരയന്ന കിളി ആണെന്ന്
ആ.. ആ.. ആ..
കളിയാടി നീ നടക്കും
പലകുറി നീ മറക്കും
ഞാനോ കടവത്തു തനിച്ചാണെന്നു്
ഞാനും കടവത്തു തനിച്ചാണെന്നു്
ഒരിക്കല്‍ നീ പറഞ്ഞു
പതുക്കെ നീ പറഞ്ഞു
പിണങ്ങും നീ പറഞ്ഞോ
കിണുങ്ങും നീ മൊഴിഞ്ഞോ
മെല്ലെ ഇണങ്ങാനോ മനസ്സുണ്ടെന്നു
കടവത്തു ഞാന്‍ അണഞ്ഞു
അരികത്തു ഞാന്‍ അറിഞ്ഞു
നിനക്കെന്നെ മറക്കാനോ കഴിവില്ലെന്നു്
ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു്..
വൌ!
ReplyDeleteഇതെന്റെ എന്നത്തേയും ഫേവരറ്റ് ആണ്..
തേങ്ക്സ് ഫോര്‍ ഏഡിങ്ങ് ദിസ്..
enteyum priya gaanam...!!
ReplyDeleteനല്ല ഗാനം
ReplyDeleteവേണുവിന്റെ ഗാനങ്ങള്‍ വളരെയിഷ്ടം, പുതുതലമുറയില്‍ മഞ്ജരിയുടെയും.
ReplyDeleteനല്ല പാട്ടാണിത് :)
അതെ...നമ്മുടെയെല്ലാം പ്രിയപ്പെട്ട ഗാനം.
ReplyDeleteപ്രിയപ്പെട്ട ഗാനം തന്നെ! എന്റേയും!
ReplyDeleteവേണുഗോപാലിന്റെ പാട്ടുകള്‍ എനിയ്ക്കും ഇഷ്ടമാണ്
ReplyDeleteenikkum ishtamaa :)
ReplyDeleteവരികള്‍, സംഗീതം, ആലാപനം.....
ReplyDeleteഎല്ലാം കൊണ്ടും മനോഹരമായൊരു ഗാനം
ഇതും നല്ലപാട്ടാ!
ReplyDeleteഎനിക്കും ഇഷ്ടം!
മനൊഹരമായ വരികള്‍ ...... ആലാപനവും..നൈസ്സ്
ReplyDelete